അരുണാചലിൽ തകർന്ന വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു

D9e1SwKXkAA3XQqഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ ലിപോ മലഞ്ചെരിവിൽ തകര്‍ന്നു വീണ വ്യോമസേനയുടെ എഎൻ 32 വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരുടേയും മൃതശരീരങ്ങൾ വീണ്ടെടുത്തു. മൂന്ന് മലയാളികളുൾപ്പെടെ 13 പേരാണ് അപകടത്തിൽപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചില്‍ കനത്ത മഴയും മൂടല്‍ മഞ്ഞും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. വ്യോമ, കരസേനകളുടെ സംയുക്ത സംഘമാണ് പ്രദേശവാസികളുടെ സഹായത്തോടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തത്.

അപകടത്തിന്‍റെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ പറഞ്ഞു. കോക്പിറ്റില്‍ നടന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ‘ബ്ലാക്ക് ബോക്‌സ്’ കണ്ടെത്തിയതായി വ്യോമസേന അറിയിച്ചിരുന്നു.

ചൊവ്വാഴ്ചയാണ് തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളും വിമാനത്തിലുണ്ടായിരുന്ന 13 പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 13 വ്യോമസേനാ ഉദ്യോഗസ്ഥരാണ് എ.എന്‍ 32 വിമാനത്തിലുണ്ടായിരുന്നത്. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍.കെ. ഷരിന്‍, അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍.

എട്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ സംഘം വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അരുണാചല്‍ പ്രദേശിലെ ലിപ്പോയ്ക്ക് 16 കിലോമീറ്റർ വടക്കായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്നും 12,000 അടി ഉയരത്തിലാണ് ഈ പ്രദേശം. വ്യോമപാതയില്‍ നിന്ന് 20 കിലോമീറ്റര്‍ മാറിയായിരുന്നു വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

അസമിലെ ജോര്‍ഹട്ട് വിമാനത്താവളത്തില്‍ നിന്ന് അരുണാചലിലെ മെചുക ലാന്‍ഡിങ് ഗ്രൗണ്ടിലേക്കു പറക്കുമ്പോള്‍ ജൂണ്‍ 3-നാണ് ഇരട്ട എന്‍ജിനുള്ള റഷ്യന്‍ നിര്‍മിത എഎന്‍ 32 വിമാനം കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനു ശേഷം ബന്ധം നഷ്ടപ്പെടുകയായിരുന്നു. ചൈനാ അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണു മെചുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment