വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി രാജകുമാരന് പങ്കുണ്ടെന്ന് യുണൈറ്റഡ് നേഷന്‍സ് റിപ്പോര്‍ട്ട്

The-Right-Response-to-the-Death-of-Jamal-Khashoggi-Lima-Charlie-Newsവാഷിംഗ്ടണ്‍ ഡി.സി: ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന സൗദി വംശജന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ ലഭിച്ചതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘം വെളിപ്പെടുത്തി. യുഎൻ അന്വേഷണ സംഘത്തിന്റെ നൂറു പേജുള്ള റിപ്പോർട്ടിൽ ആണ് ഇക്കാര്യം പറയുന്നത്. ‘വാഷിംഗ്ടൺ പോസ്റ്റ്’ കോളമിസ്റ്റായ ഖഷോഗിയെ 2018 ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലാണ് അവസാനമായി കണ്ടത്.

നേരത്തെ , ജമാല്‍ ഖഷോഗിയുടെ വധത്തിന് ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ യുടെ കണ്ടെത്തൽ അമേരിക്കയും സൗദിയും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു.

skynews-khashoggi-composite_44615072018 ഒക്ടോബർ രണ്ടാം തീയതിയാണ് ജമാല്‍ ഖഷോഗിയെ തുർക്കി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായത്. അന്ന് മുതല്‍ സംശയമുന സൗദിക്ക് നേരെയായിരുന്നു. തുര്‍ക്കി ഇക്കാര്യത്തില്‍ നിലപാട് കടുപ്പിക്കുകയും ഖഷോഗിയെ കാണാതായത് സൗദി കോണ്‍സുലേറ്റില്‍ വെച്ച് തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അല്ലെന്ന് തെളിയിക്കാൻ സൗദിയോട് തെളിവുകള്‍ ആവശ്യപ്പെടുകയും ചെയ്തു. രേഖകള്‍ക്കായി കോണ്‍സുലേറ്റില്‍ ഖഷോഗി പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായെങ്കിലും ഇദ്ദേഹം അവിടെ നിന്നും പുറത്തുകടക്കുന്നതിന് തെളിവ് നല്കാൻ സൗദിക്ക് കഴിഞ്ഞില്ല. തുടർന്ന്, ഒക്ടോബർ 19ന് ഖഷോഗിയുടെ കൊലപാതകവിവരം സൗദി ഔദ്യോഗിക വാര്‍ത്താ ചാനലിലൂടെ പുറത്തുവിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവിയടക്കം രണ്ടുപേരെ സൗദി പുറത്താക്കുകയും ചെയ്തു.

സൗദിയുടെ കടുത്ത വിമര്‍ശകനായിരുന്ന ഖഷോഗി 2017-ലാണ് രാജ്യം വിട്ട് അമേരിക്കയിലെത്തിയത് . ‘വാഷിങ്ടണ്‍ പോസ്റ്റ്’ ദിനപത്രത്തിലെ പ്രതിമാസ പംക്തിയില്‍ സൗദിക്കെതിരേയും സൗദിയിലെ സല്‍മാന്‍ രാജകുമാരനെതിരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ലേഖനങ്ങൾ എഴുതിയിരുന്നു.

വിവാഹസംബന്ധിയായ രേഖകള്‍ക്കായാണ് 2018 ഒക്ടോബർ മാസം രണ്ടിന് ഖഷോഗി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. ഇതിന് മുമ്പ് തന്നെ സൗദി ചാരസംഘടനയുടെ നേതൃത്വത്തില്‍ 15 അംഗ സംഘം കോണ്‍സുലേറ്റില്‍ ഖഷോഗിയെ വകവരുത്താനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. സൗദിയില്‍ നിന്നും രണ്ട് സ്വകാര്യ വിമാനങ്ങളിലായാണ് ഇവര്‍ തുര്‍ക്കിയിലെത്തിയത്. കോണ്‍സുലേറ്റിന്റെ അടുത്തുള്ള ഹോട്ടലില്‍ താമസിച്ച ഈ 15 അംഗസംഘമാണ് ഖഷോഗിയെ കൊലപ്പെടുത്തിയത്.

Turkey-Jamal-Khashoggiകോണ്‍സുലേറ്റില്‍ ഖഷോഗി പ്രവേശിച്ചയുടന്‍ കൊലപാതക സംഘത്തിലുള്ളവര്‍ അദ്ദേഹത്തെ പിടികൂടി അകത്തേക്ക് കൊണ്ടുപോയി. ക്രൂരമായി പീഡിപ്പിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തു . ആദ്യം, കൈവിരലുകള്‍ ഒന്നൊന്നായി മുറിച്ച് മാറ്റി. നിലവിളിച്ചപ്പോൾ കോണ്‍സല്‍ ഇടപെട്ടെങ്കിലും കൊല്ലുമെന്ന് ഖഷോഗിയെ വിരട്ടി. ചോദ്യം ചെയ്യലിന് ശേഷം ഖഷോഗിയുടെ തലവെട്ടുകയും മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കുകയും ചെയ്തു. എല്ല് മുറിച്ച് കഷ്ണങ്ങൾ ആക്കാൻ ഫോറന്‍സിക് വിദഗ്ധരെയാണ് സൗദി ഇവിടെ എത്തിച്ചത്. കൊലപാതകം നടത്തി, മൃതദേഹം നശിപ്പിച്ചശേഷം ഇവര്‍ സൗദിയിലേക്ക് തിരിച്ച് പോവുകയും ചെയ്തു. ഇതായിരുന്നു അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ഒരു വെളിപ്പെടുത്തൽ.

ഖഷോഗിയെ കൊലപ്പെടുത്തിയ സൗദി സംഘത്തിലെ അംഗമായിരുന്ന മിഷാല്‍ സാദ് അല്‍ബസ്താനി ദൂരുഹസാഹചര്യത്തില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 31 കാരനായ ബസ്താനി സൗദി റോയല്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. ഖഷോഗി വധത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ഇദ്ദേഹത്തെ നിശബ്ദനാക്കിയതാകാമെന്ന് പ്രമുഖ തുര്‍ക്കി പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മറ്റൊരു വെളിപ്പെടുത്തൽ പുറത്തുവന്നത് ഇങ്ങനെയാണ്- “വിമതരെ വരുതിയിലാക്കുന്നതിന് സൗദി നടത്തിയ നീക്കത്തിന്റെ ഭാഗമായിട്ടാണ് കോണ്‍സുലേറ്റിനുള്ളില്‍ മാദ്ധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയെ എത്തിച്ചത്. വിമതരെ ശത്രുരാജ്യങ്ങള്‍ ഉപയോഗിക്കുന്നുമെന്ന ഭീതി സൗദിയെ അലട്ടിയിരുന്നു. ഇതേ തുടര്‍ന്ന് അവരെ അനുനയിപ്പിച്ച് രാജ്യത്ത് മടക്കി കൊണ്ടുവരാന്‍ സൗദി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സൗദി രഹസ്യാന്വേഷണ വിഭാഗം ഉപമേധാവി അഹമ്മദ് അല്‍ അസീരിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ഇസ്തംബുളിലേക്ക് എത്തിയത്. അനുനയ നീക്കം പരാജയപ്പെടുന്ന പക്ഷം ഖഷോഗിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. ഇസ്തംബുളിനു പുറത്തുള്ള കേന്ദ്രത്തില്‍ നിശ്ചിത കാലം രഹസ്യമായി ഖഷോഗിയെ പാര്‍പ്പിച്ച് സൗദിയിലേക്ക് മടങ്ങുന്നതിന് നിര്‍ബന്ധിക്കുക. അതിനും വഴങ്ങാത്ത പക്ഷം വിട്ടയയ്ക്കാനുമായിരുന്നു തീരുമാനം. എന്നാൽ , ഖഷോഗിയെ അനുനയിപ്പിക്കുന്നതിനുള്ള നീക്കം പരാജയപ്പെട്ടതോടെ , ഭയന്നു പോയ ഖഷോഗി ബഹളം വെച്ചു. ഇതോടെ രഹസ്യാന്വേഷണ സംഘം കഴുത്തിന് കുത്തിപ്പിടിച്ചു വാ പൊത്തി ഖഷോഗിയെ നിശബ്ദനാക്കുന്നതിന് ശ്രമിച്ചു.”

SKB2VWWMZMI6REQP3VJODLSFOAഇതിനിടയില്‍ ഖഷോഗിയുടെ സ്മാര്‍ട്ട് വാച്ചിലൂടെ അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ഹേറ്റിസ് സെന്‍ജിസിന് കൊലപാതക സമയത്തെ ശബ്ദരേഖ ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഖഷോഗിയുടെ കൊലപാതക സമയത്തെ ശബ്ദരേഖകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി അവകാശപ്പെടുകയും ചെയ്തു. ഇതാകട്ടെ അമേരിക്കയുടെയും സൗദിയുടെയും ഉറക്കം കെടുത്തി.

വിവാഹരേഖകള്‍ വാങ്ങുന്നതിന് ഖഷോഗിയെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് അയച്ചത് സൗദിയുടെ അമേരിക്കന്‍ അംബാസഡറായ ഖാലിദ് ബിന്‍ സല്‍മാനാണെന്നായിരുന്നു സി.ഐ.എയുടെ കണ്ടെത്തല്‍. ഇദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരനാണ്. ഖഷോഗിയുമായി ഇദ്ദേഹം നടത്തിയ സംഭാഷണത്തിന്റെ ഫോണ്‍ രേഖ സി.ഐ.എ പരിശോധിച്ചതായും വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പക്ഷേ ഖഷോഗിയെ വധിക്കാന്‍ പദ്ധതിയുള്ളകാര്യം ഖാലിദിന് അറിവുണ്ടായിരുന്നോ എന്നതിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശം അനുസരിച്ചാണ് ഖഷോഗിയെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് അയച്ചതും കൊലപാതകം നടത്തിയതുമെന്നാണ് സി.ഐ.എ കരുതുന്നത് . അതേസമയം തുര്‍ക്കിയിലേക്ക് പോകുന്ന കാര്യം ഖഷോഗിയും ഖാലിദും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നാണ് സൗദി എംബസി വക്താവ് പറഞ്ഞിരുന്നത് . സി.ഐ.എയുടെ റിപ്പോര്‍ട്ടും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.

khashoggi-620x413ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ നടന്ന കൊലപാതകത്തില്‍ സൗദി പരസ്പര വിരുദ്ധമായ കാര്യങ്ങളായിരുന്നു ഓരോ തവണയും പറഞ്ഞിരുന്നത്.

ജമാല്‍ ഖഷോഗിയുടെ കൊലപാതകം ‘വന്‍ തെറ്റു’തന്നെയെന്ന് സൗദി വിദേശകാര്യമന്ത്രി ആദീല്‍ അല്‍ ജുബൈര്‍ വ്യക്തമാക്കിയിരുന്നു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും കൊലപാതകത്തെക്കുറിച്ച് സൗദി അറേബ്യ അന്വേഷിക്കുമെന്നും ‘ഫോക്സ് ന്യൂസി’ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. കൊലപാതകത്തില്‍ സൗദി സര്‍ക്കാറിന് നേരിട്ട് പങ്കുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നത് സൗദിയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലായിരുന്നു മന്ത്രി പ്രതികരിച്ചിരുന്നത്.

ഖഷോഗി സൗദി അറേബ്യയുടെ തുര്‍ക്കി ഇസ്തംബുളിലെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടുവെന്ന കാര്യം മൂന്നാഴ്ചത്തെ മൗനത്തിനുശേഷമായിരുന്നു സൗദി സമ്മതിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടന്‍ , ഫ്രാന്‍സ് , ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സംഭവത്തെ അപലപിച്ചിരുന്നു.

erdogan-daders-moord-khashoggi-moeten-in-turkije-worden-berechtഖഷോഗി സംഭവത്തില്‍ തുര്‍ക്കി പ്രസിഡന്‍റ് ത്വയ്യിബ് എര്‍ദൊഗന്‍ ആണ് ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കിയത്. ഖഷോഗി സംഭവത്തില്‍ എര്‍ദൊഗന്‍ സ്വീകരിച്ച സമ്മര്‍ദത്തിനു വഴങ്ങാത്ത ശക്തമായ നിലപാട് അദ്ദേഹത്തിനു യൂറോപ്പിലും പാശ്ചാത്യ ലോകത്തുമുള്ള പ്രതിച്ഛായ വര്‍ധിപ്പിച്ചു.

ഈ സംഭവത്തോടെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അവകാശം, രാജ്യത്തു സിനിമാ തിയേറ്റര്‍ തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങളിലൂടെ ‘ആധുനിക നായകന്‍’ എന്ന പ്രതിച്ഛായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൃഷ്ടിച്ചിരുന്നു. അതിനാണ് മങ്ങലേറ്റത് .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News