Flash News

കണ്ണൂരില്‍ പ്രവാസിയുടെ ആത്മഹത്യ: കേരള ഡിബേറ്റ് ഫോറത്തിന്റെ ടെലികോണ്‍ഫറന്‍സ് ജൂണ്‍ 21 വെള്ളിയാഴ്ച (നാളെ)

June 20, 2019 , എ. സി. ജോര്‍ജ്

3-Kerala Debate Forum USA -Teleceonference Protest Meeting News photoഹ്യൂസ്റ്റണ്‍: വിദേശത്തു ജോലി ചെയ്ത് നാടിനുകൂടി ഒരു സാമ്പത്തിക നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ നാട്ടിലെത്തിയാല്‍ പലതരത്തില്‍ പീഡനത്തിനും ചൂഷണത്തിനും ഇരയാകുന്നു. ഇതാ ഏറ്റവും പുതിയ ഒരു ഉദാഹരണം. കണ്ണൂരിലെ അന്തുര്‍ നഗരസഭയിലെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ, പ്രവാസിയായ സാജന്‍ പാറയില്‍ നിര്‍മ്മിച്ച ആ കണ്‍വെന്‍ഷന്‍ സെന്റരിനു അനധികൃതമായി അനുമതി കൊടുക്കാതെ നഗരസഭ അധികാരികള്‍ പീഡിപ്പിച്ചു. തുടര്‍ന്നുണ്ടായ ഭാരിച്ച സാമ്പത്തിക നഷ്ടത്തില്‍ മനംനൊന്തു സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തു. ഇത്തരം സമാന സംഭവങ്ങള്‍ നാട്ടില്‍ പലപ്പോഴും നടന്നിട്ടുണ്ട്. ഗവണ്മെന്റ് അധികാരികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും പ്രവാസികള്‍ക്ക് നീതിയും ന്യായവും ലഭ്യമാകണം. അമേരിക്കയില്‍ കേരളാ ഡിബേറ്റ് ഫോറത്തിന്റെ ടെലികോണ്‍ഫറന്‍സ് പ്രതിഷേധം, ജൂണ്‍21വെള്ളിയാഴ്ച രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം) സംഘടിപ്പിക്കുന്നു.

ഈ ടെലികോണ്‍ഫറന്‍സ് പ്രതിഷേധ യോഗത്തില്‍ പങ്കടുക്കാന്‍ വിളിക്കേണ്ട നമ്പര്‍ – 1-605-472-5785, ആക്സസ് കോഡ് 959248#

കൂടുതല്‍ വിവരങ്ങള്‍ക്ക്: എ.സി. ജോര്‍ജ് 281 741 9465, സണ്ണി വള്ളിക്കളം 847 722 75 98, തോമസ് കൂവള്ളൂര്‍ 914 409 5772, ടോം വിരിപ്പന്‍ 832 462 4596, മാത്യൂസ് ഇടപ്പാറ 845 309 3671, സജി കരിമ്പന്നൂര്‍ 813 401 4178, ഭാരതി പണിക്കര്‍ 914 450 7345, കുഞ്ഞമ്മ മാത്യു 281 741 8522.

nri-sajan-parayil-partha-convention-centre

4- Kerala Debate Forum protest meeting photo 2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top