അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21 (ഇന്ന്) ലോകവ്യാപകമായി ജനങ്ങള്‍ യോഗ പരിശീലിക്കുന്നുണ്ടെന്നും, യോഗ ഏതെങ്കിലുമൊരു പ്രത്യേക മതത്തിനു മാത്രമായുള്ള ചടങ്ങല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ജാതിമതഭേദമന്യേ ആര്‍ക്കും യോഗ പരിശീലിക്കാമെന്നും യോഗയെ മതപരമായ ചടങ്ങായി ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന പരിശീലന രീതികള്‍ക്കൊന്നും മതവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നും ജീവിതശൈലീ രോഗങ്ങളെ തടയാന്‍ യോഗയ്ക്കാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ദേശീയോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ആരോഗ്യത്തിനും സന്തോഷത്തിനും യോഗ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുപ്പതിനായിരത്തിലേറെ പേർ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാചരണത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. യോഗ അഭ്യാസം ഗ്രാമങ്ങളിലേക്ക് എത്തിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആധുനിക യോഗയെ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് തന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരുടെയും ആദിവാസികളുടെയും വീടുകളിലേക്ക് യോഗയെ എത്തിക്കണം. അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി യോഗയെ മാറ്റും. കാരണം രോഗങ്ങള്‍ക്കൊണ്ട് കൂടുതല്‍ കഷ്ടപ്പെടുന്നത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാഞ്ചിക്ക് പുറമെ ദില്ലി, ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ദേശീയതലത്തിൽ യോഗാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ദില്ലിയിൽ രാജ്പഥിലാണ് യോഗാദിനത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടി. ജില്ലാ കേന്ദ്രങ്ങളില്‍ യോഗ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Yoga for peace, harmony and progress! Watch #YogaDay2019 programme from Ranchi. https://t.co/nP8xHWMVYi
— Narendra Modi (@narendramodi) June 21, 2019
ITBP personnel participate in yoga practice session in Leh on #InternationalDayofYoga
Track Live Updates: https://t.co/4jThfsYKVV
(Photos: ANI) pic.twitter.com/il6MUksZSo
— Times of India (@timesofindia) June 21, 2019
#InternationalDayofYoga #YogaDay
Indian Army personnel deputed at several posts in the Himalayas perform Yoga.
Track Live Updates: https://t.co/4jThfsYKVV
(Photos: ANI) pic.twitter.com/yXJDRbrBR1
— Times of India (@timesofindia) June 21, 2019
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply