ഋഷിരാജ് സിംഗിന്റെ മിന്നല്‍ റെയ്ഡ്; വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍, കഞ്ചാവ്, ആയുധങ്ങള്‍ എന്നിവ പിടിച്ചെടുത്തു

rishiraj_singh3x2കണ്ണൂര്‍: ജയില്‍ ഡിജിപി ഋഷിരാജ് സിങ് കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ പുലര്‍ച്ചെ നാല് മണിയ്ക്ക് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ആയുധങ്ങളും കഞ്ചാവും പിടിച്ചെടുത്തു. മൂന്ന് കത്തി, നാല് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് എന്നിവയാണ് ആകെ പിടിച്ചെടുത്തത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടിപി വധക്കേസ് പ്രതിയായ ഷാഫിയുടെ കയ്യില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് ഇയാള്‍ ഉപയോഗിച്ച് കൊണ്ടിരുന്നത്. ഷാഫിയില്‍ നിന്ന് നേരത്തെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.

ഫോണുകള്‍ സൂക്ഷിച്ചവര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ ആരുമായൊക്കെ ബന്ധപ്പെട്ടിട്ടുണ്ടെന്ന കാര്യവും പരിശോധിക്കും. റെയ്ഡില്‍ മദ്യകുപ്പികളും ലഹരിവസ്തുക്കളും പിടിച്ചെടുത്തു. ഒരു ജയിലില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കണ്ണൂര്‍ ജയിലില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. തടവുകാരെല്ലാം പിരിവിട്ട് ടെലവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ജയില്‍ ഡിജിപിയുടെ റെയ്ഡ്. ജയില്‍ സൂപ്രണ്ടിനെതിരെ നടപടിയുണ്ടായേക്കും

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News