ഹൂസ്റ്റണ്‍: പ്രവാസി സംരംഭകനായ സാജനെ ആത്മഹത്യയിലേക്കു നയിച്ചത് ആന്തൂര്‍ നഗരസഭയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനമാണെന്നും അദ്ദേഹത്തിന്റെ മരണത്തിനു ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സ് (ഡബ്ലിയു.എം.സി ) പ്രസിഡന്റ് ജോമോന് ഇടയാടി ആവശ്യപെട്ടു.
വിദേശത്തു പോയി പണിയെടുത്തു നാടിനുകൂടി ഒരു സാമ്പത്തിക നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ നാട്ടിലെത്തിയാല്‍ പലതരത്തില്‍ പീഡനത്തിനും ചൂഷണത്തിനും ഇരയാകുന്നു. ഏറ്റവും ഒടുവിലായി സാജന് എന്ന പ്രവാസിയുടെ ആത്മഹത്യയില്‍ വരെ എത്തിനില്‍ക്കുന്ന സാഹചര്യം ഭയപ്പെടുത്തുന്നതും ആശങ്കാജനകവുമാണ്. പ്രവാസി സംരംഭകനായ സാജനെ മരണത്തിലേക്ക് നയിച്ചത് ആന്തൂര്‍ നഗരസഭയുടെ പ്രവര്‍ത്തനമാണ്. മരണത്തിനു ഉത്തരവാദിയായി സാജന്റെ ഭാര്യ ബീന ചൂണ്ടിക്കാട്ടിയത് നഗരസഭാ ചെയര്‍പേഴ്സന്റെ ഭീഷണിയാണ്. താന്‍ ഇവിടെ ഇരിക്കുന്നിടത്തോളം കാലം സാജന്റെ ഓഡിറ്റോറിയത്തിന് ലൈസന്‍സ് നല്‍കില്ലെന്ന് അവര്‍ പറഞ്ഞതായി ബീന ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥന്മാരെ സസ്പെന്‍ഡു ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല.
ഇന്നത്തെ രാഷ്ട്രീയ സംവിധാനങ്ങള്‍ പ്രവാസികളുടെ ഉന്നമനത്തിനായി ഒന്നും ചെയ്യുന്നില്ല.വികസന മുടക്കികളായവര്‍ കേരളത്തോട് മാപ്പ് പറഞ്ഞു സാജന്റെ മരണത്തിനു ഉത്തരവാദികളായവരെ ജയിലിലടക്കാന്‍ തയാറാകണം. ഈ മരണത്തിനു ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
ഭരണകൂടത്തെക്കാള്‍ ജനത്തിന് വിശ്വാസം കോടതികളിലാകുന്നതിന്റെ കാരണം തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിലുള്ള ജനത്തിന്റെ വിശ്വാസം നഷ്ടപ്പെടുന്നതു കൊണ്ടാണെന്നും ജോമോന് പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply