ഫഹദിന്റെ നായികയാകാന്‍ കൊതിച്ചു; കിട്ടിയത് ടൊവിനോ തോമസിന്റെ നായികാ വേഷം; ‘ലൂക്ക’യുടെ വിശേഷങ്ങളുമായി അഹന കൃഷ്ണ

Ahaana-Krishnaമലയാള സിനിമയില്‍ നായികാ വേഷം കൈയ്യെത്തും ദൂരത്ത് എത്തിയിട്ടും അത് നഷ്ടപ്പെട്ട നിരവധി നടിമാരുണ്ട്. ചിലര്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം നായികാ വേഷം തിരസ്ക്കരിക്കുമ്പോള്‍ മറ്റു ചിലരാകട്ടേ ഇതര ഭാഷാ ചിത്രങ്ങളിലെ തിരക്ക് കൊണ്ടായിരിക്കും ഒഴിവാക്കുന്നത്. എന്നാല്‍, നടന്‍ തോമസിന്റെ ‘ലൂക്ക’യില്‍ നായികാ വേഷം ലഭിച്ച അഹാന കൃഷ്ണയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്.

ഫഹദ് ഫാസിലിന്റെ ‘അന്നയും റസൂലും’ എന്ന ചിത്രത്തിലാണ് അഹാനയ്ക്ക് നായികാ വേഷം ലഭിച്ചിരുന്നത്. എന്നാല്‍ അന്ന് അത് ചെയ്യാനായില്ലെന്ന് അഹാന പറയുന്നു. അതൊരു നഷ്ടം തന്നെയായിരുന്നു. എങ്കിലും, ഇപ്പോള്‍ ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് അഹാന. ടൊവിനോ തോമസിന്റെ നായികയായി ലൂക്ക എത്തുകയാണ്. പ്രതീക്ഷയോടെയാണ് മലയാളികള്‍ കാത്തിരിക്കുന്നത്.

Ahaana Krishna Photoshoot _9_അന്നയും റസൂലും എന്ന ചിത്രത്തില്‍ അന്ന് ലഭിച്ച വേഷം ഇന്ന് കിട്ടിയിരുന്നെങ്കില്‍ എന്നും അഹാന ആഗ്രഹിക്കുന്നുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ വേഷം തന്നെ തേടിയെത്തിയത്. രാജീവേട്ടന്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ അന്ന് ഞാന്‍ എട്ടാം ക്ലാസിലായിരുന്നു. പിന്നെ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് സിനിമ ഇറങ്ങിയത്. അന്ന് അത് മിസ് ആയല്ലോ എന്നോര്‍ത്ത് വിഷമമോ നഷ്ടബോധവമോ ഇല്ല. അന്ന് ഒരു ഫഹദ് ചിത്രത്തിലേക്ക് വിളിച്ചല്ലോ എന്ന സന്തോഷമൊക്കെ ഉണ്ടായിരുന്നു. അതിനപ്പുറത്തേക്കൊന്നും ആ സമയത്ത് ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ പക്ഷേ ആ റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് വെറുതേ ആഗ്രഹിച്ചിട്ടുണ്ട്.

ഒരു കായികതാരത്തിന്റെ റോള്‍ അവതരിപ്പിക്കണമെന്ന് നല്ല ആഗ്രഹമുണ്ടെന്നും അഹാന പറയുന്നു. ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ലൂക്ക’ ചിത്രം കലാകാരനും ശില്പിയുമായ ലൂക്ക എന്ന പേരുള്ള യുവാവിന്റെ കഥയാണ് പറയുന്നത്. പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്നു.

Luca

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment