ലാന സാഹിത്യ അവാര്‍ഡിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു

Newsimg1_33540403ഡാളസ് : അമേരിക്കയില്‍ മലയാള സാഹിത്യക്കാരന്‍മാരും സാഹിത്യാസ്വാദകരുടെയും സംഘടനയായ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ 11 മത് നാഷണല്‍ കണ്‍വെന്‍ഷന്‍ 2019, നവംബര്‍ 1, 2, 3 തീയതികളില്‍ ഡാളസ്സില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു . LANA ദേശിയ കോണ്‍വെന്‍ഷനോട് അനുബന്ധിച്ചു ഒരു സാഹിത്യ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അതില്‍ തെരഞ്ഞെടുക്കുന്ന കൃതികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. ഈ സാഹിത്യ മത്സരത്തിലേക്ക് കൃതികള്‍ (നോവല്‍, കഥ, കവിത, ലേഖനം തുടങ്ങിയവയുടെ സമാഹാരങ്ങള്‍) ക്ഷണിക്കുന്നു.

പുസ്തകങ്ങള്‍ 2017, 2018, 2019 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം. കൃതികള്‍ സമര്‍പ്പിക്കുന്നവര്‍ നോവല്‍, കവിത, കഥ, ലേഖനം തുടങ്ങിയ സമാഹാരങ്ങളുടെ മൂന്ന് കോപ്പികള്‍ വീതം അയക്കണം. വടക്കേ അമേരിക്കയിലും, കാനഡയിലും, യൂറോപ്പിലും വസിക്കുന്ന മലയാള എഴുത്തുക്കാര്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്. പുതിയ എഴുത്തുക്കാരെ പരിചയപ്പെടുത്തുക പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെയാണ് ലാന അവാര്‍ഡ് ഏര്‍പ്പെടുത്തിരിക്കുന്നതു.

അവാര്‍ഡ് സ്വീകരിക്കുന്നതിന് ജേതാക്കളുടെ സാന്നിദ്ധ്യം കണ്‍വെന്‍ഷനില്‍ ആവശ്യമാണ്. കൃതികള്‍ സമര്‍പ്പിക്കേണ്ടുന്ന അവസാന തീയതി ജൂണ്‍ 30, 2019.

കൃതികള്‍ അയക്കേണ്ട വിലാസം : (ജോസ് ഓച്ചാലില്‍, അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ )
JOSE OCHALIL
1513 choctaw Drive, Mesquite -TX 75149

Print Friendly, PDF & Email

Related News

Leave a Comment