കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം; കളക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നു

suresh-kallada_710x400xt_0തൃശൂര്‍: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. തൃശൂര്‍ ജില്ലാ കള്കടറുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ റോഡ് ട്രാഫിക് അതോറിറ്റിയുടെ യോഗം ചേരും. കല്ലട ബസുടമ സുരേഷ് കല്ലടയും യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ ഏപ്രില്‍ 21 നാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ കൊച്ചിയില്‍ വെച്ച് ബസ് ജീവനക്കാര്‍ മര്‍ദിച്ചത്. സംഭവം വിവാദമായതോടെ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചു. കേസില്‍ എറണാകുളം ആര്‍ടിഒ ബസ് ഉടമയെ അടക്കം വിളിച്ചു വരുത്തിയെങ്കിലും ബസ് രജിസ്റ്റര്‍ ചെയ്തത് ഇരിങ്ങാലക്കുട ആര്‍ടിഒയുടെ കീഴിലായതിനാല്‍ തുടര്‍ നടപടികള്‍ ഇരിങ്ങാലക്കുടയിലേക്ക് മാറ്റി.

ഇരിഞ്ഞാലക്കുട ആര്‍ടിഒ, കേസ് റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറി. സ്വന്തം നിലയില്‍ തീരുമാനമെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി ആര്‍ടിഒ ഉള്‍പ്പടെയുള്ളവരടങ്ങുന്ന സമിതി എടുക്കുന്ന തീരുമാനം കോടതിയില്‍ചോദ്യം ചെയ്യുക എളുപ്പമല്ല. യോഗത്തില്‍ ഹാജരാകാന്‍ സമിതി അംഗങ്ങള്‍ക്കും കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്കാണ് സാധ്യത.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News