Flash News

ഫോമായ്ക്ക് സുകൃതം, അമേരിക്കന്‍ മലയാളികള്‍ക്കിത് അഭിമാന നിമിഷം

June 25, 2019 , പന്തളം ബിജു തോമസ്, പി‌ആര്‍‌ഒ

image (1)ഡാളസ്: ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ വളരെ വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം ഇതിനോടകം ഏവരും അറിഞ്ഞുകാണുമല്ലോ? ഈ കണ്‍വെന്‍ഷന്റെ വിജയത്തിനായി അകമഴിഞ്ഞ് സഹകരിച്ച് സഹായിച്ച എല്ലാ സുഹൃത്തുക്കളെയും ഈ അവസരത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നു. ഈ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടു നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചെറിയ സംക്ഷിപ്തരൂപം നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. അമേരിക്കന്‍ മലയാളികളുടെ സ്പന്ദനങ്ങള്‍ എല്ലാക്കാലവും അറിയുന്ന ഫോമാ എന്ന പ്രസ്ഥാനം ഇതുവരെ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളെല്ലാം കൃത്യമായ ഉത്തരവാദിത്തിലും, മേല്‍നോട്ടത്തിലും, സാമ്പത്തിക നിരീക്ഷണത്തിലുമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ കേരള കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തിയ ഭവനനിര്‍മ്മാണ പദ്ധതിയില്‍ 36 വീടുകളാണ് ഫോമാ നിര്‍മ്മിക്കുന്നത്. ഇതില്‍ 20 വീടുകള്‍ പൂര്‍ത്തിയാക്കുകയും, 16 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. പ്രളയാനന്തര നവകേരള നിര്‍മ്മിതിയില്‍ അമേരിക്കന്‍ മലയാളികളുടെ പങ്ക് ഫോമാ സാക്ഷാല്‍ക്കരിച്ചതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അദ്ദേഹത്തിന്റെ കൃതജ്ഞതയില്‍ രേഖപ്പെടുത്തി.

36 വീടുകളില്‍ കടപ്രയില്‍ 32 വീടുകളും, നിലമ്പൂരില്‍ 03 വീടുകളും, കൊച്ചിയിലെ വൈപ്പിനില്‍ ഒരു വീടുമാണുള്ളത്. 36 വീടുകളുടെയും നിര്‍മ്മാണ ഉത്തരവാദിത്ത്വം തണല്‍ എന്ന സംഘടനയുടെ മേല്‍നോട്ടത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ 36 വീടുകള്‍ക്കും തണലിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. ഏഴ് ലക്ഷം ഇന്ത്യന്‍ രൂപ എന്ന തോതിലാണ് ഒരു വീടിനു ചെലവ് ആയിട്ടുള്ളത് എല്ലാ വീടുകളും 400 മുതല്‍ 500 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ളതാണ്. പരിസ്ഥിതി സാഹചര്യങ്ങളോടിണങ്ങുന്നതും, മെച്ചപ്പെട്ട സജ്ജീകരണങ്ങളോടും സൗകര്യങ്ങളോടും കൂടി രണ്ട് കിടപ്പുമുറി, ഒരു ഊണു മുറി, ഒരു ബാത്‌റൂം, അടുക്കള ഒരു ചെറിയ ഇറയം എന്നിവ കൂടാതെ ഒരു കുടുംബത്തിന് ഉപയോഗിക്കാന്‍ വേണ്ടുന്ന കിടക്ക, കട്ടില്‍, മേശ, കസേരകള്‍, അടുക്കളസാധന സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള ഭവനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ ഇനിയൊരു പ്രളയം ഉണ്ടായാല്‍ അതിജീവിക്കുന്ന തരത്തില്‍ അടിത്തറ ഉയര്‍ത്തിയാണ് ഈവീടുകള്‍ നിര്‍മ്മിക്കുന്നത്. കടപ്രയിലുള്ള 32 വീടുകളില്‍ 11 വീടുകള്‍ സര്‍ക്കാരിന്റെയും, തണലിന്റെയും, ഫോമായുടെയും സാമ്പത്തിക സഹായത്തോടുകൂടിയാണ് നിര്‍മ്മിച്ചിട്ടുള്ളത്.

തിരുവല്ലയിലെ കടപ്രയിലെ പതിനൊന്നു വീടുകളുടെ പണി പൂര്‍ത്തീകരിക്കുമ്പോള്‍, വീടൊന്നിന് സര്‍ക്കാരില്‍ നിന്നും ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നാല് ലക്ഷം രൂപ വീതവും, ഫോമയുടെ 2 ലക്ഷം രൂപയും, തണല്‍ ഒരു ലക്ഷം രൂപയാണ് മുതല്‍ മുടക്കിയിരിക്കുന്നത്. ഫേസ്ബുക്ക്, അമേരിക്കയിലെ മലയാളികള്‍, മലയാളീ സംഘടനകള്‍, നമ്മുടെ സഹോദരങ്ങള്‍, കമ്പനികള്‍ മുതലായവരില്‍ നിന്നും സംഭാവനയായി കിട്ടിയിട്ടുള്ള തുകയാണ് ഈ പതിനൊന്നു വീടുകള്‍ക്ക് ഫോമാ നല്‍കിയ സാമ്പത്തിക സഹായം. കടപ്രയില്‍ ബാക്കിയുള്ള 21 വീടുകള്‍ക്കും, നിലമ്പൂരില്‍ ഉള്ള മൂന്ന് വീടുകള്‍ക്കും, വീടൊന്നിന് അഞ്ചരലക്ഷം രൂപ വീതം ഫോമായും, ഒന്നര ലക്ഷം രൂപ വീതം തണലും സാമ്പത്തിക സഹായം നല്‍കിയിട്ടുള്ളതാണ്.

ഫോമായ്ക്കും അമേരിക്കന്‍ മലയാളികള്‍ക്കും എന്നും അഭിമാനിക്കാവുന്ന ഈ പദ്ധതിയിലേക്ക് ഉദാരമായി സംഭാവന ചെയ്തവരുടെ പട്ടിക താഴെ കൊടുക്കുന്നു. ഇരുപത്തിനാല് വീടുകള്‍ക്കുള്ള സമ്പൂര്‍ണ്ണ സാമ്പത്തിക സഹായം ഫോമാക്കു നല്‍കിയവരുടെ വിവരങ്ങളാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

ആറ് വീടുകള്‍ (മങ്ക) മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍തേണ്‍ കാലിഫോര്‍ണിയ.
രണ്ടു വീടുകള്‍ കേരളം അസോസിയേഷന്‍ ഓഫ് ഡെലവയര്‍
രണ്ടു വീടുകള്‍ മലയാളീ അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ
ഒരു വീട് കേരള കള്‍ച്ചറല്‍ സൊസെറ്റി
ഒരു വീട് മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ ഫ്ലോറിഡ
ഒരു വീട് ഡെലവെയര്‍ മലയാളീ അസോസിയേഷന്‍
ഒരു വീട് കേരള സമാജം ഓഫ് ന്യൂ ജേഴ്സി
ഒരു വീട് കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച്
ഒരു വീട് ബേ മലയാളി അസോസിയേഷന്‍
ഒരു വീട് മലയാളീ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡ
ഒരു വീട് ഫോമായുടെ കഴിഞ്ഞ നാഷണല്‍ കമ്മറ്റിയുടെ വക
ഒരു വീട് ശ്രീ: ജോണ്‍ ടെറ്റസ്
ഒരു വീട് ശ്രീ: ജോണ്‍ കെലാത്ത്
ഒരു വീട് ശ്രീ: ജോയ് കുര്യന്‍
ഒരു വീട് ശ്രീ: മോന്‍സി വര്‍ഗീസ് (തെക്കൂടത്തില്‍)
ഒരു വീട് മയാമി മലയാളി അസോസിയേഷന്‍*
ഒരു വീട് കേരളം അസോസിയേഷന്‍ ഓഫ് വാഷിംഗ്?ടണ്‍**
(*ഫോമയുടെ ചേര്‍ന്ന്, ** കടവ് എന്ന സംഘടനയുമായി ഒത്തുചേര്‍ന്ന്)

ഫോമാ വഴി സമാഹരിച്ച അഞ്ചരലക്ഷം രൂപ വീതമുള്ള തുക കൊണ്ട് മാത്രമാണ് വെപ്പിനില്‍ പണിയുന്ന വീട് പൂര്‍ത്തീകരിക്കുന്നത്. ഇതിനുള്ള സാമ്പത്തിക സഹായം ചെയ്തിട്ടുള്ളത് ശ്രീ: മാര്‍ട്ടിന്‍ ഷിയയാണ്. മേല്‍പ്പറഞ്ഞ ലിസ്റ്റില്‍ വാഗ്ദാനത്തുകകള്‍ പൂര്‍ണ്ണമായി തന്നവരും ഭാഗീകമായി തന്നവരും ഉണ്ട്. ഇവര്‍ എല്ലാവരുമായും ഫോമായ്ക്ക് വ്യക്തമായ കരാറുകളും നിലവിലുണ്ട്. ഭാഗീകമായി തന്നവരുടെ കരാറുകള്‍ സമയബന്ധിതമായി പരിഗണിക്കുന്നതായിരിക്കും. പണികള്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന വീടുകളുടെ മേല്നോട്ടത്തിനുവേണ്ടി അമേരിക്കയിലെയും കേരളത്തിലെയും പദ്ധതി ചുമതലക്കാര്‍ പദ്ധതി പ്രദേശങ്ങളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിവരവും ഇതോടെ അറിയിക്കുന്നു.

പ്രളയക്കെടുതിയുടെ ആഴക്കയത്തില്‍ നിന്നും കരകയറുവാന്‍, 36 കുടുംബങ്ങള്‍ക്ക് അത്താണിയാകുവാനുള്ള നിയോഗം ഏറ്റെടുക്കുവാന്‍ കഴിഞ്ഞത് ഫോമായുടെ വിജയം. ഫോമയേ നയിക്കുന്നവരുടെ വിജയം. നമ്മുടെ വിജയം. സഹായങ്ങള്‍ നല്‍കിയ എല്ലാ സുമനസുകളുടെയും മുന്‍പില്‍ നന്ദിയുടെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നതായി പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്‍റ് വിന്‍സന്റ് ബോസ് മാത്യു, സെക്രട്ടറി ജോസ് ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, പ്രൊജക്റ്റ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ജോസഫ് ഔസോ, അഡ്വൈസര്‍ ജോണ്‍ ടൈറ്റസ്, കോഓര്‍ഡിനേറ്റര്‍മാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണികൃഷ്ണന്‍, പദ്ധതിയുടെ കേരള കോഓര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, ‘തണല്‍’ പ്രവര്‍ത്തകര്‍ എന്നിവര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top