ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് റെസ്റ്റോറന്റ് (1727 Cetnral Park Ave, Yonkers, NY 10710) വെച്ച് സെപ്റ്റംമ്പര്‍ 28 ശനിയാഴ്ച വൈകീട്ട് 6:00 മണിക്ക് വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു.
1995-ല്‍ ബിനോയ് തെന്നശ്ശേരിയുടെ വസതിയില്‍ കൂടിയ പിറവം നിവാസികളുടെ പ്രഥമ യോഗം മുതല്‍ 24 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തിലൊരിക്കലുള്ള ഒരു സൗഹൃദ സംഗമമായിത്തീര്‍ന്നു.
പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു. സ്കൂള്‍, കോളേജുകളില്‍ നിന്ന് ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളെ ചടങ്ങില്‍ ആദരിക്കും.
സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെസ്സി ജോസഫ് (പ്രസിഡന്റ്) 914 954 9586, ഷിജി ബാബു (സെക്രട്ടറി) 917 456 6359.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply