കെ എച്ച് എന്‍ എ കണ്‍വെന്‍ഷന്‍: സുനില്‍ വീട്ടില്‍ ഭക്ഷണസമിതി അദ്ധ്യക്ഷന്‍

khnaന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്റെ ഭക്ഷണസമിതി അദ്ധ്യക്ഷനായി സുനില്‍ വീട്ടിലിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ സുനില്‍ ഇരുപത് വര്‍ഷത്തിന് മേലെയായി അമേരിക്കയിലാണ്. കേരള ഹിന്ദുസ് ഓഫ് ന്യൂ ജഴ്‌സിയുടെ (കെ എച്ച് എന്‍ ജെ) സ്ഥാപകഅംഗമായ സുനില്‍ 2013 മുതല്‍ 2015 വരെ കെ എച്ച് എന്‍ എ യുടെ യുവ ചെയര്‍ ആയിരുന്നു. നിലവിലെ കെ എച്ച് എന്‍ എ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഭഗവദ്ഗീതയും മറ്റ് പൗരാണികവേദഗ്രന്ഥങ്ങളും അധികരിച്ച് ഗുണസമ്പന്നമായ ജീവിതം നയിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രൊജക്റ്റ് സെല്‍ഫ് എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രാരംഭഡയറക്ടര്‍ ആണ്. ‘ഇവിടെ’ എന്ന മലയാളസിനിമയിലും മറ്റ് ചെറുസിനിമകളിലും അഭിനയിച്ചിട്ടുള്ള സുനില്‍, ഫ്‌ലോറിഡ കണ്‍വെന്‍ഷനിലടക്കം നിരവധിവേദികളില്‍ കൂടി അമേരിക്കന്‍ മലയാളിസമൂഹത്തിന് സുപരിചിതമായ ‘വിരാടം’ എന്ന നാടകത്തില്‍ ഭീമന്റെ വേഷമണിഞ്ഞ് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു നല്ല നടന്‍ കൂടിയാണ്. ഭാര്യ പ്രീത, മക്കള്‍ അര്‍ജ്ജുന്‍, ഇഷ എന്നിവരോടൊപ്പം നോര്‍ത്ത് ബ്രന്‍സ്വിക്കില്‍ താമസിക്കുന്നു.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്കും, മുതിര്‍ന്നവര്‍ക്കും, ദമ്പതികള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.namaha.org/convention

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News