ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം ചെയ്തു

Pics Youth Inagurationഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ യുവജനവിഭാഗമായ യൂത്ത് വിംഗിന്റെ ഉദ്ഘാടനം ജൂണ്‍ 23-നു സി.എം.എ ഹാളില്‍ വച്ചു അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ എല്ലാ കാലഘട്ടത്തിലും എല്ലാ തലത്തിലും യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു പോരുന്നുണ്ട്. യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി ഈ ഭരണകാലഘട്ടം മുതല്‍ പൊതുതെരഞ്ഞെടുപ്പില്‍ യൂത്ത് പ്രതിനിധിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെയധികം യുവജന പ്രവര്‍ത്തനങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്ന കാല്‍വിന്‍ കവലയ്ക്കലാണ് യൂത്ത് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കാല്‍വിന്റെ നേതൃത്വത്തില്‍ ധാരാളം യുവജനങ്ങള്‍ സമ്മേളിക്കുകയും അവരുടെ കോര്‍ഡിനേറ്റേഴ്‌സായി ഡേവിഡ് ജോസഫ്, എബി തോമസ്, ടോം സണ്ണി എന്നിവരേയും തെരഞ്ഞെടുത്തു.

Newsimg2_93502738യുവജനങ്ങളെ കൂടുതല്‍ പ്രബുദ്ധരാക്കാനും അവരെ എല്ലാതലത്തിലും കൂടുതല്‍ കൈപിടിച്ച് ഉയര്‍ത്താനും പ്രസ്തുത യോഗം തീരുമാനിച്ചു. രാഷ്ട്രീയ പാതയില്‍ കൂടുതല്‍ യുവജനങ്ങള്‍ മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാട്ടി.

പ്രസ്തുത യോഗത്തില്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ്), ജോഷി വള്ളിക്കളം (സെക്രട്ടറി), ജിതേഷ് ചുങ്കത്ത് (ട്രഷറര്‍), ജോര്‍ജ് പ്ലാമൂട്ടില്‍, കൊച്ചുമോന്‍ ചിറയില്‍, ജെസി റിന്‍സി, ആഗ്‌നസ് മാത്യു, ഷൈനി ഹരിദാസ്, കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കാല്‍വിന്‍ കവലയ്ക്കല്‍ 630 649 8545, ഡേവിഡ് ജോസഫ് 847 730 7765, എബി തോമസ് 224 386 9217, ടോം സണ്ണി 847 414 9116.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News