ചിക്കാഗോ : ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് (സി ആര് എഫ്) ന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള വാര്‍ഷിക കണ്വന്ഷന് 2019 ജൂണ്‍ 30 ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ ചിക്കാഗോ ഡെസ് പ്ലെയിന്‍സിലുള്ള ഫെയ്ത് അലയന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ലോകമെങ്ങും നിര്‍മല സുവിശേഷത്തിന്റെ മഹത് സന്ദേശം പ്രഘോഷിക്കുന്ന പ്രൊഫെസ്സര് എം വൈ യോഹന്നാന് ( മുന്‍ പ്രിന്‍സിപ്പല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ) നേതൃത്വം നല്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം അര നൂറ്റാണ്ടായി കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്, യേശുക്രിസ്തു വഴി ലഭിക്കുന്ന ഹൃദയ വിശുദ്ധീകരണം ലക്ഷ്യമിട്ട്, സഭയോ സമുദായമോ മാറുകയല്ല മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടത് എന്നും മനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നുമാണ് ഫെലോഷിപ്പ് പ്രചരിപ്പിക്കുന്നത്.
സിആര്‍എഫിന്റെ മുഴുവന്‍ സമയ മിഷനറി ദമ്പതിമാരായ വി. എം. എല്‍ദോസ്, ഷൈജ എല്‍ദോസ് എന്നിവരാണ് ഇത്തവണ മുഖ്യവചന സന്ദേശം നല്കുവാന് എത്തുന്നത്. 20 വര്‍ഷത്തോളമായി വയനാട്ടില്‍ ദൈവവേല ചെയ്യുന്ന ഈ ദമ്പതികള്‍ യേശു ക്രിസ്തുവിനായി തങ്ങളുടെ ജീവിതം പൂര്‍ണമായി മാറ്റി വച്ചവരാണ്.
കണ്‍വന്‍ഷനോടനുബന്ധിച്ചു പ്രഫ. എം വൈ യോഹന്നാന് നല്കുന്ന വീഡിയോ മെസ്സേജും ഉണ്ടായിരിക്കും, പ്രഫ.എം.വൈ. യോഹന്നാന് ദിവസവും രാവിലെ 10 നും വൈകിട്ട് 7 നും (ചിക്കാഗോ ടൈം ) പവര്‍വിഷന്‍ ടിവിയില്‍ വചനസന്ദേശം നല്കുന്നു. പ്രസ്തുത സന്ദേശം സി ആര് എഫ് ന്റെ യുട്യൂബ് ഗോസ്പല്‍ ചാനലിലും കൂടാതെ www. crfgospel. org /tv യിലും ലഭ്യമാണ് ഈ സന്ദേശം ഓഡിയോ രൂപത്തില്‍ നിങ്ങളുടെ വാട്ട്സാപ്പില്‍ ലഭിക്കുവാന്‍ നിങ്ങളുടെ പേരും സ്ഥലവും +91 9142303030 എന്ന നമ്പറിലേക്ക് അയച്ചു കൊടുക്കുക.
Address : Faith Alliance Bible Church, 382 S, Mount Prospect Rd, Des Plaines, IL 60016
കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക കെ കോശി 630 995 3831, കെ മാര്‍ക്കോസ് 630 433 0395, ഏലിയാസ് 773 824 0111, ഷിബു 847 997 3567.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply