കെ എച്ച് എന്‍ എ കണ്‍വെന്‍ഷന്‍: മധു ചെറിയേടത്ത് സെക്രട്ടറി

MadhuCheriyedathന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്റെ സെക്രട്ടറി ആയി മധു ചെറിയേടത്തിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

ഗുരുവായൂര്‍ സ്വദേശിയായ മധു ഇരുപത് വര്‍ഷമായി അമേരിക്കയിലാണ്. എം സി എ ബിരുദധാരിയായ മധു പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സെക്യൂരിറ്റി ആര്‍ക്കിടെക്റ്റ് അഡ്വൈസര്‍ ആയി ജോലി ചെയ്യുന്നു. കെ എച്ച് എന്‍ എ യുടെ ന്യൂ ജഴ്‌സി ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ആണ്. ഭാര്യ നിഷ, മക്കള്‍ നിവേദിത, അക്ഷജ് എന്നിവരോടൊപ്പം ന്യൂ ജഴ്‌സിയിലെ എഡിസണില്‍ താമസിക്കുന്നു.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്കും, മുതിര്‍ന്നവര്‍ക്കും, ദമ്പതികള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.namaha.org

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News