റവ. ഫാ. കെ.പി. പീറ്റര്‍ കൈപ്പിള്ളിക്കുഴിയില്‍ (85) ദിവംഗതനായി

image3ന്യൂയോര്‍ക്ക് : മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനും കണ്ടനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ കെ.പി. പീറ്റര്‍ കൈപ്പള്ളിക്കുഴിയില്‍ കശ്ശീശ (85) ഇക്കഴിഞ്ഞ ശനിയാഴ്ച കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ഏതാനും വര്‍ഷങ്ങളായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. അമേരിക്കന്‍ ആര്‍ച്ച് ഡയോസിസിലെ വൈദീകനും, മുന്‍ വൈദിക സെക്രട്ടറിയുമായ റവ.ഫാ. രാജന്‍ പീറ്ററിന്റെ (ലിന്‍ബ്രൂക്ക്, മാനപ്പെക്യ എന്നീ ന്യൂയോര്‍ക്കിലെ ഇടവകളുടെ വികാരി) പിതാവാണ്. സംസ്ക്കാരം ശ്രേഷ്ഠ കാതോലിക്ക ബാവയുടെയും അഭിവന്ദ്യ തിരുമേനിമാരുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ മാതൃ ഇടവകയായ പൂതൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ വ്യാഴാഴ്ച നടത്തപ്പെടുന്നതാണ്.

ബുധനാഴ്ച കോലഞ്ചേരി മെഡിക്കല്‍ മാഷനില്‍ നിന്നും ആരംഭിച്ചു നഗരികാണിക്കല്‍ കക്കാട്ടുപാറ സെന്റ് മേരീസ്, മോര്‍ ഗ്രിഗ്രോറിയോസ് പുളിച്ചുവടിപടി, കുടകുത്തി സെന്റ് ജോര്‍ജ്, മോപത്തുപാടി, കിങ്ങിണിമറ്റം, വള്ളിക്കാട്ടുപടി, പാലക്കാമറ്റം, തമ്മാനിമറ്റം, പെരുമ്പായിപ്പി ദേവാലയത്തിങ്ങളില്‍ ക്കൂടി സ്വഭവനത്തില്‍ എത്തിച്ചു. വ്യാഴം രാവിലെ 10 മണിക്ക് ഭവനത്തില്‍ വെച്ച് പ്രാര്‍ത്ഥന ആരംഭിക്കുന്നതും തുടര്‍ന്ന് പൂതൃക്ക സെന്റ് മേരീസ് ദേവാലയത്തില്‍ വെച്ച് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് സംസ്ക്കരിക്കുന്നതുമാണ്.

പരേതയായ മറിയാമ്മ പീറ്റര്‍ ആയിരുന്നു അച്ചന്റെ സഹധര്‍മ്മിണി.

റവ.ഫാ. രാജന്‍ പീറ്റര്‍ (ന്യൂയോര്‍ക്ക്), പരേതനായ അഡ്വക്കേറ്റ് ബാബു പീറ്റര്‍, അഡ്വക്കേറ്റ് പോള്‍ പീറ്റര്‍ എന്നിവര്‍ മക്കളും തിരുവല്ല കോടിയാട്ട് കുടുംബാംഗം സോഫി രാജന്‍ (ന്യൂയോര്‍ക്ക്), ജയ്‌മോള്‍ പോള്‍ എന്നിവര്‍ ജാമാതാക്കളുമാണ്. സഞ്ജുരാജന്‍, രേഷ്മ രാജന്‍, വിസ്മയ സാറാ പോള്‍, വിശാല്‍ പോള്‍, ജേക്കബ് ബാബു, പീറ്റര്‍ ബാബു എന്നിവര്‍ കൊച്ചുമക്കളുമാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News