- Malayalam Daily News - https://www.malayalamdailynews.com -

ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥ: സംഘാടക സമിതി രൂപീകരിച്ചു

flagപാലക്കാട്: “വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക” എന്ന തലക്കെട്ടില്‍ ജൂലൈ 1 മുതല്‍ 20 വരെ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹീം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥയുടെ ജില്ലയിലെ പരിപാടികളുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെ.സി നാസര്‍ ചെയര്‍മാനും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്‍റ് നവാഫ് പത്തിരിപ്പാല ജനറല്‍ കണ്‍വീനറുമാണ്.

വകുപ്പ് ചുമതലകള്‍:

പ്രചരണം – സലാം മേപ്പറമ്പ്, റഫീഖ് പുതുപ്പള്ളി തെരുവ്

സ്വീകരണ സമ്മേളനങ്ങള്‍ – എം.സുലെമാന്‍, റഷാദ് പുതുനഗരം

ജാഥ സംഘാടനം – പി. ലുഖ്മാന്‍, ഫിറോസ് എഫ് റഹ്മാന്‍

ക്രൈസിസ് മാനേജ്മെന്‍റ് ആന്‍റ് ലീഗല്‍ സെല്‍ – മൊയ്ദീന്‍ കുട്ടി വല്ലപ്പുഴ, ഫാസില്‍ ആലത്തൂര്‍

പ്രതിനിധി – പി. മോഹന്‍ദാസ്, അമീറ മുസ്തഫ

സാമ്പത്തികം – എ. ഉസ്മാന്‍, സി.എം റഫീഅ

പ്രോഗ്രാം – ചന്ദ്രന്‍ പുതുക്കോട്, ഷഫീഖ് അജ്മല്‍

ഫുഡ് ആന്‍ റിഫ്രഷ്മെന്റ് – ബാബു തരൂര്‍, നൗഷാദ് ആലവി

പി.ആര്‍ ആന്‍റ് മീഡിയ – നൗഷാദ് പറളി, സമദ് പുതുപ്പള്ളി തെരുവ്

ജൂലൈ 8, 9 ദിനങ്ങളിലാണ് ജാഥയുടെ ജില്ലയിലെ പര്യടനം. ജൂലെ 8ന് ജാഥ ജില്ലയിലേക്ക് പ്രവേശിച്ച് ആലത്തൂര്‍ വെച്ച് അന്നത്തെ സമാപനം നടക്കും. തുടര്‍ന്ന് ജൂലൈ 9ന് വിക്ടോറിയ കോളേജ്, സ്റ്റേഡിയം, മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങും. നൂറു കണക്കിന് ഇരുചക്രവാഹനങ്ങള്‍ ജാഥക്ക് അകമ്പടിയായുണ്ടാകും. സാമൂഹ്യ വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിനൊപ്പം സംസ്ഥാനത്തെ വിദ്യാര്‍ത്ഥി വിദ്യാഭ്യാസ പ്രശ്നങ്ങളും ജാഥ ഉയര്‍ത്തിക്കാട്ടും.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]