ഇന്ത്യ – യുഎസ് വാണിജ്യ നികുതി: ട്രം‌പിന്റെ ട്വീറ്റ് ഇന്ത്യയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വിധത്തിലാണെന്ന് സീതാറാം യെച്ചൂരി

YECHURY3അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അധിക നികുതി ചുമത്തുന്നുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റിന് മറുപടിയുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്രംപിന്റെ ട്വീറ്റ് ഇന്ത്യയുടെ ആത്മാഭിമാനത്തെക്കുറിച്ചുള്ളതാണ്. ഇന്ത്യയെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് യെച്ചൂരി ട്വീറ്ററില്‍ കുറിച്ചു.

ഇത് ഒരു വ്യക്തിയെ സംബന്ധിക്കുന്നതല്ലെന്നും രാജ്യത്തിന്റെ ആത്മാഭിമാനവും പ്രധാനമന്ത്രി പദവിയുടെ അന്തസിനെയും കുറിച്ചാണെന്നും ഇന്ത്യയ്ക്ക് വേണ്ടി നിലകൊള്ളാത്ത ഒരു ഭരണകക്ഷിയുടെയും അതിന്റെ നേതാക്കളുടെയും അജണ്ടയ്ക്ക് പ്രധാനമന്ത്രി പദവിയുടെ മഹത്വം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും യെച്ചൂരി ട്വീറ്ററില്‍ കുറിച്ചു.

അതേസമയം ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച്ചയില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ ഉയര്‍ന്ന തീരുവ ചുമത്തുന്നുവെന്നത് സംബന്ധിച്ച ചര്‍ച്ചകളായിരിക്കും നടക്കുക. അമേരിക്കയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യ തീരുവ കുറക്കണം എന്നായിരുന്നു ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ജി20 ഉച്ചകോടിക്കിടെ മോദിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ ട്വീറ്റ്.

എന്നാല്‍ ഇന്ത്യ അമേരിക്കയില്‍നിന്നുള്ള 28 ഇനം ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൊവ്വാഴ്ച ഇന്ത്യയിലെത്തുകയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്.

https://twitter.com/realDonaldTrump/status/1144089743795216384

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment