അഭിമന്യുവിന്റെ കൊലപാതകി തൊടുപുഴ സ്വകാര്യ കോളേജില്‍ എല്‍ എല്‍ ബി പഠിക്കാനെത്തി; എതിര്‍പ്പുമായി എസ് എഫ് ഐ

701030-abhimanyu-sfiതൊടുപുഴ: എറണാകുളം മഹാരാജസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൊടുപുഴയിലെ ഒരു സ്വകാര്യ കോളേജില്‍ എല്‍.എല്‍.ബി കോഴ്സ് പഠിക്കാനെത്തിയതിനെ തുടര്‍ന്ന് എസ്.എഫ്.ഐയുടെ പ്രതിഷേധം. അഭിമന്യു വധക്കേസിലെ 26-ാം പ്രതി മുഹമ്മദ് റിസയാണ് സ്വകാര്യ കോളേജില്‍ പഠിക്കാനെത്തിയതിനെ തുടര്‍ന്ന് എസ്.എഫ്.ഐ തടയുകയായിരുന്നു.

എന്നാല്‍ കേസില്‍ റിസയ്ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ ഉത്തരവനുസരിച്ചാണ് പ്രവേശനം നല്‍കിയതെന്നും സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതായും കോളേജ് അധികൃതര്‍ പറഞ്ഞു. അതേസമയം ക്ലാസ് നേരത്തെ തുടങ്ങിയിരുന്നെങ്കിലും ഇന്നലെയാണ് റിസ കോളേജിലെത്തിയിരുന്നത്. എന്നാല്‍ ഗേറ്റ് പൂട്ടിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിന് മുന്നില്‍ സമരം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി ഉച്ചയോടെയാണ് സമരം അവസാനിപ്പിച്ചത്.

അഭിമന്യു വധക്കേസില്‍ വിചാരണ അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനമായ ജൂലൈ രണ്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നടക്കും. കേസില്‍ 20 ഓളം പോപുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയെങ്കിലും അഭിമന്യുവിനെ കുത്തിയെന്ന് പറയപ്പെടുന്ന ഷഹലിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment