ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ കാവ്യോത്സവത്തിനോടൊപ്പം ലാനാ നാഷണല്‍ കണ്‍വെന്‍ഷന്റെ രജിസ്ട്രേഷന് ഉദ്ഘാടനവും കിക്കോഫും നടത്തി. ജൂണ്‍ 22ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വച്ച് ഡാലസില്‍ നിന്നും, ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനില്‍ നിന്നും വന്നെത്തിയ ഭാഷാസാഹിത്യ സ്നേഹികളുടെ സാന്നിദ്ധ്യത്തിലായിരുന്നു ലാനാ കണ്വെന്ഷന് രജിസ്ട്രേഷന്റെ ഉദ്ഘാടനം. കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ ലാനാ പ്രസിഡന്റ് ജോണ്‍ മാത്യുവും സെക്രട്ടറി ജോസന് ജോര്‍ജ്ജും ചേര്‍ന്ന് ആദ്യ രജിസ്ട്രേഷനുകള്‍ ഔദ്യോഗികമായി ഏറ്റുവാങ്ങി. മാത്യു മത്തായി, ജോണ്‍ മാത്യു, ഈശോ ജേക്കബ്, മാത്യു നെല്ലിക്കുന്ന്, എ.സി. ജോര്‍ജ്ജ്, ഡോ. മാത്യു വൈരമണ് എന്നിവര്‍ രജിസ്ട്രേഷന് കൈമാറി.
തുടര്‍ന്ന് ഡാലസില്‍ നിന്നെത്തിയ ഭാഷാസ്നേഹികളും എഴുത്തുകാരും ലാനാ ഭാരവാഹികളും, കേരളാ ലിറ്ററി സൊസൈറ്റി ഭാരവാഹികളുമായ ഫ്രാന്‍സിസ് തോട്ടത്തില്‍, ജോസന് ജോര്‍ജ്ജ്, മീനു എലിസബത്ത്, ഹരിദാസ് തങ്കപ്പന്, അനശ്വര്‍ മാമ്പിള്ളി, ഷാജി മാത്യു തുടങ്ങിയവരെ ജോണ്‍ മാത്യു പരിചയപ്പെടുത്തി എല്ലാവര്ക്കും സ്വാഗതമാശംസിച്ചു.
ലാനാ പ്രസിഡന്റ് ജോണ്‍ മാത്യുവും, സെക്രട്ടറി ജോസന് ജോര്‍ജ്ജും നവംബര്‍ 1, 2, 3 തിയതികളിലായി ഡാലസില്‍ നടത്താനിരിക്കുന്ന ലാനാ കണ്വെന്ഷന് പരിപാടികളെപ്പറ്റി ഹൃസ്വമായി വിവരിച്ചു. പദ്യം, ഗദ്യം തുടങ്ങിയ ശാഖകളില്‍ കണ്വെന്ഷന് ദിനങ്ങളില്‍ ചര്‍ച്ചകളും, പഠനങ്ങളും സംവാദങ്ങളും അരങ്ങേറും. കവിത, കഥ, നോവല്‍, നാടകം, യാത്രാ വിവരണം, നിരൂപണം, ആസ്വാദനം പത്രമാധ്യമ മീഡിയ വിഭാഗങ്ങളിലുള്ള അവതരണങ്ങളും ചര്‍ച്ചകളും സെമിനാറുകളും കൊണ്ട് സമൃദ്ധമായിരിക്കും കണ്വെന്ഷന് വടക്കെ അമേരിക്കയിലെ ഭാഷാ സാഹിത്യ പ്രേമികളുടെ ഒരു അസുലഭ സംഗമവേദി കൂടിയായിരിക്കും ലാനാ കണ്വെന്ഷന് വേദിയായ ഡാലസിലെ ”ഡി വിനയചന്ദ്രന് നഗര്‍” എന്നിവര്‍ അറിയിച്ചു.
തുടര്‍ന്ന് കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ കാവ്യോത്സവത്തിന്റെ ഭാഗമായ കവിതാ പാരായണത്തില്‍ ഡാലസില്‍ നിന്നെത്തിയ സാഹിത്യ കവിതാ പ്രതിഭകളും, ഹ്യൂസ്റ്റനിലെ റൈറ്റേഴ്സ് ഫോറത്തിന്റെ ആസ്ഥാന എഴുത്തുകാരും കവികളും വൈവിദ്ധ്യമേറിയ കവിതകള്‍ ചൊല്ലി സദസ്സിനെ സമ്പുഷ്ടമാക്കി. ഫ്രാന്‍സിസ് തോട്ടത്തില്‍, ഹരിദാസ് തങ്കപ്പന്, ജോസന് ജോര്‍ജ്ജ്, മീനു എലിസബത്ത്, അനശ്വര്‍ മാമ്പിള്ളി, ജോര്‍ജ്ജ് മണ്ണികരോട്ട്, ജോസഫ് പൊന്നോലി, എ.സി. ജോര്‍ജ്ജ്, ഡോ. മാത്യു വൈരമണ്, ഡോ. സണ്ണി എഴുമറ്റൂര്‍ ഈശോ ജേക്കബ്, പീറ്റര്‍ പൗലോസ്, ദേവരാജ് കാരാപ്പള്ളി, ടിങ്കുവിനായി, ജോണ്‍ മാത്യു തുടങ്ങിയവരാണ് കവിതകള്‍ അവതരിപ്പിച്ചത്. കാവ്യോത്സവത്തിന്റെ മോഡറേറ്ററായി ജോസഫ് പൊന്നോലി പ്രവര്‍ത്തിച്ചു. മാത്യു മത്തായി നന്ദി പ്രസംഗം നടത്തി. സജീവമായ ചര്‍ച്ചാ സമ്മേളനത്തില്‍ മുകളില്‍ രേഖപ്പെടുത്തിയവരെ കൂടാതെ ബി. ജോണ്‍ കുന്തറ, റവ.ഡോ. തോമസ് അമ്പലവേലില്‍, തോമസ് വര്‍ഗ്ഗീസ്, മാത്യു നെല്ലിക്കുന്ന്, ടൈറ്റസ് ഈപ്പന്, ബോബി മാത്യു, ടോം വിരിപ്പന്‍, ജോസഫ് മണ്ഡപം, തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply