Flash News

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് കലഹാരി ഒരുങ്ങുന്നു

June 29, 2019 , രാജന്‍ വാഴപ്പള്ളില്‍

Newsimg2_79874933വാഷിംഗ്ടണ്‍ ഡി.സി.: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിനു വേണ്ടി പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട്ട് ഒരുങ്ങുന്നു.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മീയ ഉണര്‍വിനും വിനോദത്തിനും വേണ്ട എല്ലാ വിഭവങ്ങളും ഒരുമിച്ച് അണിയിച്ചൊരുക്കിയിരിക്കുന്ന ഇവിടെ അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വാട്ടര്‍ പാര്‍ക്കാണ് സ്ഥിതി ചെയ്യുന്നത്. ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് റിസോര്‍ട്ടില്‍ ഫീസ് ഇളവോടെ ഇതൊക്കെ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രകൃതിരമണീയമായ പോക്കോണോസ് മലനിരകള്‍ക്ക് സമീപമാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ തന്നെ ആഡംബര താമസത്തിന് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയിട്ടുള്ള അപൂര്‍വ്വം റിസോര്‍ട്ടുകളില്‍ ഒന്നാണ് കലഹാരി. 220,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വാട്ടര്‍ പാര്‍ക്കാണ് റിസോര്‍ട്ടിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

ഇവിടെ താമസിക്കുന്ന ആരുടെയും മനം കവരുന്ന രീതിയില്‍ നിരവധി സവാരികള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിനോദവേളകളെ ആനന്ദകരമാക്കുന്ന നിരവധി വാട്ടര്‍ ഷോകള്‍ കലഹാരിയിലെ വാട്ടര്‍ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നു. റെട്രാക്ടബിള്‍ റൂഫോടു കൂടിയ വാട്ടര്‍ പാര്‍ക്കില്‍ ബോഡി ബോര്‍ഡിങ്ങ് സര്‍ഫിങ്ങ് ഇന്‍ഡോര്‍/ ഔട്ട്‌ഡോര്‍ ഹോട്ട് ടബ് വേവ്പൂള്‍ തുടങ്ങിയ ഒരു കുടുംബത്തിന് ആസ്വദിക്കാവുന്നതെല്ലാമുണ്ട്.

Newsimg1_15781338977 റൂമുകള്‍ ഉള്ള വന്‍ ഹോട്ടല്‍ സമുച്ചയമടങ്ങിയ, കലഹാരിയില്‍ നിരവധി റസ്റ്റാറന്റുകള്‍ സ്പാകള്‍, സലൂണുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവയുമുണ്ട്. ആധുനിക സുരക്ഷാ സൗകര്യങ്ങള്‍ ഉള്ള ഇവിടെ സമയം ചെലവഴിക്കുവാന്‍ നിരവധി വിനോദ പരിപാടികള്‍ക്ക് അവസരമുണ്ട്. ഗോറില്ല ഗ്രോവ് ട്രീടോപ്പ് അഡ്വഞ്ചര്‍ അത്തരത്തിലൊന്നാണ്. വെര്‍ച്ച്വല്‍ റിയാലിറ്റി ഗെയിമുകളാണ് മറ്റൊരു പ്രത്യേകത. മരാക്കഷ് മാര്‍ക്കറ്റ് എന്ന ഷോപ്പിങ്ങ് അനുഭവമാണ് ഒരു പുതുമ. പിസാ പബ് വാട്ടര്‍ പാര്‍ക്ക് ഡൈനിങ്ങ് കഫേ മിറാഷ്, ജാവ മഞ്ചാരോ, ദി ലാസ്റ്റ് ബൈറ്റ്, ഫെലിക്‌സ് ബാര്‍, ഐവറി കോസ്റ്റ് റസ്റ്റാറന്റ്, ഗ്രേറ്റ് കരോ മാര്‍ക്കറ്റ് പ്ലേസ് ബുഫേ, സോര്‍ട്ടിനോസ് ഇറ്റാലിയന്‍ കിച്ചന്‍ ബ്രാന്‍ഡ്ബര്‍ഗ്, ഡബിള്‍ കട്ട്ഗ്രില്‍ തുടങ്ങിയ റസ്റ്റാറന്റുകള്‍ ഓരോ താമസക്കാരനും നല്‍കുന്നത് രുചിയുടെ വ്യത്യസ്ത രസകൂട്ടുകള്‍. ജൂലൈ 17 മുതല്‍ 20 വരെ കലഹാരിയുടെ കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

ന്യൂയോര്‍ക്കില്‍ നിന്നും രണ്ടുമണിക്കൂര്‍ കൊണ്ട് കലഹാരിയിലെത്താം. 98 മൈല്‍ ദൂരമുണ്ട് ഇവടേക്ക്. ഫിലഡല്‍ഫിയായില്‍ നിന്നും കണ്‍വന്‍ഷന്‍ സെന്ററിലെത്താനും ഇത്രയും സമയം മതി. ന്യൂജേഴ്‌സിയില്‍ നിന്നും 125 മൈല്‍ ദൂരമുണ്ട്. മെരിലാന്റ്, വാഷിംഗ്ടണ്‍, നോര്‍ത്ത് കാരലൈന എന്നിവിടങ്ങളില്‍ നിന്ന് 4 മണിക്കൂര്‍ ഡ്രൈവ് ചെയ്യണം.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഇനിയും അവസരമുണ്ടെന്നും ഈ അവസരം ഭദ്രാസനത്തിലെ പരമാവധി അംഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കോഓഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് ഫോണ്‍ 718 608 5583, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ 201 321 0045, ട്രഷറര്‍ മാത്യൂ വര്‍ഗീസ് 631 891 8184.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top