ഭരണഘടനയിലെ 370-ാം അനുഛേദം പൂര്‍ണ്ണമായും എടുത്തുകളയുമെന്ന് ബിജെപി ദേശീയ സെക്രട്ടറി

1557822734_bjp-leader-ram-madhav-addresses-press-conference-new-delhiഭരണഘടനയില്‍ താത്ക്കാലികമായി എഴുതിച്ചേര്‍ത്ത 370-ാം അനുഛേദം പൂര്‍ണ്ണമായും എടുത്തുകളയുമെന്ന് ബിജെപി. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്നതാണ് ഈ അനുഛേദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി .

ഇക്കാര്യത്തില്‍ എന്താണ് ഞങ്ങളുടെ നിലപാടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. 370-ാം അനുഛേദം പൂര്‍ണമായും എടുത്തുകളയുമെന്ന് പാര്‍ലിമെന്റില്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതാണെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എയോട് പ്രതികരിച്ചു.

നിലവില്‍ കശ്മീരിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആ വഴിക്കാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മുന്‍ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു 370-ാം അനുഛേദം കൊണ്ടുവന്നത് താത്ക്കാലിക സംവിധാനമെന്ന നിലയ്ക്കായിരുന്നു. അദ്ദേഹത്തിന് പോലും അത് എടുത്തുമാറ്റണമെന്നുണ്ടായിരുന്നുവെന്നും റാം മാധവ് പറഞ്ഞു.

ഞങ്ങളുടെ ആദ്യം മുതലേയുള്ള നിലപാടാണ് 370-ാം അനുഛേദം എടുത്തുമാറ്റുക എന്നത്. ചില നടപടിക്രമങ്ങള്‍ ഇതിനായിയുണ്ടെന്നും അതിന്റെതായ സമയം ഇതിനായി വേണ്ടിവരുമെന്നും റാം മാധവ് പറഞ്ഞു. ഇതിനുള്ള നപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment