റവ. പി.ജി വര്‍ഗീസ് ഇന്ന് ന്യൂയോര്‍ക്കില്‍ പ്രസംഗിക്കുന്നു

Newsimg1_76989479ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീം സ്ഥാപകനും അനുഗ്രഹീത ദൈവവചന അധ്യാപകനും ക്രൈസ്തവ ലോകത്തിനു ഈടുറ്റ അനേകം ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്തിട്ടുള്ളതുമായ റവ.ഡോ. പി.ജി. വര്‍ഗീസ് & സിസ്റ്റര്‍ ലില്ലി വര്‍ഗീസ് ഇന്ന് വൈകിട്ട് 6 -ന് (ജൂണ്‍ 30 ഞായര്‍) ന്യൂയോര്‍ക്കിലെ All Saints Episcopal Church, 2329 Victory BLVD, Staten Island, Newyork 10314 -ല്‍ ദൈവ വചനം ശുശ്രൂഷിക്കുന്നു.

ഒരു മാസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി അനേകം വര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കയില്‍ എത്തിയ പി.ജി വര്‍ഗീസിന്റെ ശുശ്രൂഷ വിവിധ രാജ്യക്കാര്‍ക്കും ഭാഷക്കാര്‍ക്കും വളരെ അനുഗ്രഹമായിരുന്നു. ന്യൂയോര്‍ക്കിലെ മീറ്റിംഗിനുശേഷം അദ്ദേഹവും ലില്ലി സിസ്റ്ററും നാട്ടിലേക്ക് മടങ്ങും.

സഭാ വിഭാഗ വ്യത്യാസമില്ലാതെ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ പ്രാര്‍ത്ഥനാ യോഗമാണ് ഇമ്മാനുവേല്‍ പ്രെയര്‍ ഗ്രൂപ്പ്. എല്ലാ ഞായറാഴ്ചയും വൈകിട്ട് 6-ന് നടക്കുന്ന പ്രാര്‍ത്ഥനായോഗത്തില്‍ കേരളത്തില്‍ നിന്നും വരുന്ന അനുഗ്രഹീത ദൈവവചന പ്രഘോഷകര്‍ ദൈവവചനം ശുശ്രൂഷിക്കാറുണ്ട്. ഇന്നത്തെ മീറ്റിംഗില്‍ പി.ജി. വര്‍ഗീസ് ശുശ്രൂഷിക്കുന്നു.

ഡോ. പി.ജി. വര്‍ഗീസിനേയും, ലില്ലി വര്‍ഗീസിനേയും നേരില്‍ കാണുന്നതിനും ദൈവ വചനം ശ്രവിക്കുന്നതിനുമുള്ള ഈ അസുലഭ അവസരത്തിലേക്ക് ജാതി മത സഭാ വ്യത്യാസമെന്യേ ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 917 855 2024

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News