സുന്ദരസുസ്മിത പുഷ്പങ്ങളുമായെത്തി
നിന്നോര്‍മ്മകളെന്നെ വിളിച്ചുണര്‍ത്തി!
നിന്നോര്‍മ്മ തന് പാദസര കിലുക്കമെ-
ന്നകതാരില്‍ മോഹത്തിരികള് നീട്ടി!
ഇന്നീ കടല്‍ കടന്നെത്തുന്ന കാറ്റിനു
നിന്നുടെ ഗന്ധമാണോമലാളേ!
ഇന്നു ഞാന്‍ കാണുമീ പൂക്കള്‍ക്കെല്ലാം
നിന് മുഖകാന്തിയാണോമലാളേ!
താവക പൂവാടി പൂ ചൂടും നേരം
ശലഭമാമെന്നെ നീയോര്ത്തീടേണേ!
വിഷുപ്പക്ഷി പാടുന്ന പാട്ടു കേള്‍ക്കേ
നീയെന്റെ ഗാനവുമോര്ത്തീടേണേ!
വര്‍ഷം മഴവില്ല് വിരിയിക്കുന്നേരം
പ്രിയസഖീ നീയെന്നെയോര്ത്തീടേണേ!
രജനി തന് രാജിത പൂ വിടരും, നിന്
മിഴികളെന്നെയെന്നും തേടീടേണേ!
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news