Flash News

ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥ: എസ്.എഫ്.ഐ പോലീസ് നരനായാട്ടിനെതിരെ പ്രതിഷേധം

July 1, 2019

IMG-20190701-WA0469പാലക്കാട്: ‘വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക’ എന്ന തലക്കെട്ടില്‍ ജൂലൈ 1-20 വരെ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹീം നയിക്കുന്ന സാമൂഹ്യ രാഷ്ട്രീയ ജാഥക്ക് നേരെ തിരുവനന്തപുരം ഗവ. ലോ കോളേജില്‍ എസ്.എഫ്.ഐ പോലീസ് ഗുണ്ടകള്‍ അഴിച്ചുവിട്ട നരനായാട്ടില്‍ പ്രതിഷേധിച്ച് പാലക്കാട് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് പി. ലുഖ്മാന്‍ ഉദ്ഘാടനം ചെയ്തു.

കാമ്പസുകളില്‍ ജനാധിപത്യം പുലരുന്നതിനെ ഭയക്കുന്ന എസ്.എഫ്.ഐ പോലീസിനെ ഉപയോഗിച്ച് സാഹോദര്യ രാഷ്ട്രീയ ജാഥയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം സാബിര്‍ അഹ്സന്‍ അദ്ധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം ബാബു തരൂര്‍, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി സമദ് പുതുപ്പള്ളി തെരുവ്, ഷഹബാസ് മണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

നേരത്തെ മുന്‍സിപ്പല്‍ സ്റ്റാന്‍റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയത്ത് സമാപിച്ചു. നൗഷാദ്, റഫീഖ്, ഖാജ ഹുസൈന്‍, സൈദ് പറക്കുന്നം, ത്വാഹ, ശിഹാബ് ജൈനിമേട്, സുബൈര്‍ മേപ്പറമ്പ്, ഫാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി മണ്ഡലം കമ്മിറ്റികള്‍ക്ക് കീഴില്‍ പുതുനഗരം ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top