Flash News

ക്രൈസ്തവര്‍ക്കിടയില്‍ തൊഴില്‍ രഹിതരുടെ നിരക്കുയരുന്നുവെന്ന പാര്‍ലമെന്റ് റിപ്പോര്‍ട്ട് ആശങ്കാജനകം: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

July 2, 2019 , സിബിസിഐ പ്രസ് റിലീസ്

logoNameകൊച്ചി: ഇന്ത്യയിലെ ക്രൈസ്തവര്‍ തൊഴിലില്ലായ്മ നിരക്കില്‍ ഇതര മതവിഭാഗങ്ങളെ അപേക്ഷിച്ച് മുന്നിലാണെന്നുള്ള പാര്‍ലമെന്റിലെ രേഖാമൂലമുള്ള വെളിപ്പെടുത്തല്‍ ആശങ്കയുളവാക്കുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

മതാടിസ്ഥാനത്തില്‍ ഇന്ത്യയിലെ തൊഴില്‍ രഹിതരുടെ നിരക്ക് വിലയിരുത്തുമ്പോള്‍ തൊഴിലില്ലായ്മ ഏറ്റവും കൂടുതലായി അഭിമുഖീകരിക്കുന്നത് ക്രൈസ്തവരാണെന്നുള്ള ലെയ്റ്റി കൗണ്‍സില്‍ പുറത്തിറക്കിയ പഠനറിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ വച്ചിരിക്കുന്ന രേഖകളും വെളിപ്പെടുത്തലുകളും. ന്യൂനപക്ഷ കമ്മീഷന് മുമ്പാകെ ലെയ്റ്റി കൗണ്‍സിലിന്റെ പഠനറിപ്പോര്‍ട്ട് ഇതിനോടകം സമര്‍പ്പിച്ചിരുന്നു.

2006 നവംബര്‍ 30ന് കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതിനുശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ തൊഴിലില്ലായ്മ നിരക്കില്‍ മാറ്റമുണ്ടായിട്ടുണ്ടോയെന്നതു സംബന്ധിച്ച ് ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ലമെന്റംഗം പ്രസൂണ്‍ ബാനര്‍ജി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യുനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അംബാസ് നഖ്‌വി ലോകസഭയില്‍ നല്‍കിയ മറുപടിയിലാണ് ഹൈന്ദവ, മുസ്ലീം, ക്രൈസ്തവരുള്‍പ്പെടെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് വ്യക്തമാക്കിയിരിക്കുന്നത്. നാഷണല്‍ സാമ്പില്‍ സര്‍വ്വേ ഓഫീസ് (ചടടഛ) ദേശീയ തലത്തില്‍ നടത്തിയ പീരിയോഡിക്കല്‍ ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ 2017-18 കാലഘട്ടങ്ങളിലെ സ്ഥിതി വിവരക്കണക്കുകളും ലോകസഭയില്‍ വെയ്ക്കുയുണ്ടായി. ഇതിന്‍പ്രകാരം മതാടിസ്ഥാനത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഗ്രാമീണ സ്ത്രീകളില്‍ 3.5:5.7:8.8, നഗരങ്ങളില്‍ 10.0:14.5:15.6 അനുപാതമാണ്. ഗ്രാമീണ പുരുഷന്മാരുടെ നിരക്ക് 5.7:6.7:6.9, നഗരങ്ങളിലിത് 6.9:7.5:8.9 എന്നതുമാണ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നത്.

വിദ്യാഭ്യാസ സാമ്പത്തിക സാമൂഹ്യ രംഗങ്ങളിലും തൊഴില്‍ മേഖലകളിലും ക്രൈസ്തസമൂഹം മുന്നില്‍ നില്‍ക്കുന്നുവെന്ന് നിരന്തരമുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഇന്നിപ്പോള്‍ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ അരോഗ്യമേഖലകളിലും വാണിജ്യ വ്യവസായ ബിസിനസ് തലങ്ങളിലും ക്രൈസ്തവര്‍ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു. മലയോര തീരദേശമേഖലയുടെ പ്രതിസന്ധികളും കാര്‍ഷിക തകര്‍ച്ചയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ക്രൈസ്തവര്‍ക്കിടയില്‍ തൊഴില്‍ രഹിതരുടെ എണ്ണം പെരുകുന്നത് കുടുംബഭദ്രതയ്ക്കും സാമൂഹ്യവും സാമുദായികവുമായ അസന്തുലിതാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. വിവിധ ക്രൈസ്തവ സഭകള്‍ നടത്തുന്ന വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളൊഴിച്ചാല്‍ അഭ്യസ്തവിദ്യരായ ക്രൈസ്തവര്‍ക്കുള്ള ജോലിസാധ്യതാമേഖലകള്‍ പരിമിതങ്ങളായി മാറിയിരിക്കുന്നു. നിലവിലെ സാമ്പത്തിക പിന്നോക്കാവസ്ഥ ഉയര്‍ന്ന വിവാഹപ്രായനിരക്കിലും അവിവാഹിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിലും എണ്ണത്തില്‍ ശുഷ്കിച്ച കുടുംബങ്ങള്‍ക്കും ക്രൈസ്ത ജനസംഖ്യാ ഇടിവിനും ഇടനല്‍കുന്നു.

ജോലിസംവരണത്തിലും ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും പങ്കുവയ്ക്കലിലും ക്രൈസ്തവര്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന വസ്തുത നിലനില്‍ക്കെയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ക്രൈസ്തവ തൊഴിലില്ലായ്മയുടെ പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി വിദ്യാഭ്യാസം,. സ്വയംതൊഴില്‍, സംരംഭകത്വം, കോച്ചിംഗ് സെന്റര്‍ എന്നീ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനല്ലാതെ ക്രൈസ്തവര്‍ക്ക് സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പേരില്‍ ജനസംഖ്യാനുപാതികമായി ലഭിക്കുന്നില്ല. ഇന്ത്യയിലെ ക്രൈസ്തവരുടെ സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനും നിലവിലുള്ള ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവരെ കൂടുതലായി ഉള്‍പ്പെടുത്തുകയും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ തലങ്ങളില്‍ ജോലിസംവരണവും വിവിധ മേഖലകളില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യേണ്ടതിലേയ്ക്കാണ് നിലവിലുള്ള കണക്കുകളും രേഖകളും വിരല്‍ ചൂണ്ടുന്നതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി

Read: Unemployment Rate in Minorities  


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top