Flash News

അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാന്റെ മുന്നറിയിപ്പ്

July 2, 2019

iran-america-usa-missile-war-flagsമധ്യപൂർവ ദേശത്ത് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കെ യുഎസ് സഖ്യത്തോടൊപ്പം നില്‍ക്കുന്ന ഇസ്രയേലിന്റെ പ്രകോപനപരമായ നിലപാടില്‍ രാജ്യാന്തരതലത്തിലും ആശങ്ക ശക്തമാക്കിയിരിക്കെ, ഇസ്രയേലിന് ശക്തമായ താക്കീതുമായി ഇറാന്‍. ഏതെങ്കിലും കാരണവശാല്‍ അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ അര മണിക്കൂറിനുള്ളില്‍ ഇസ്രായേലിനെ നശിപ്പിച്ച് കളയുമെന്നാന് ഇറാന്റെ ഭീഷണി. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ- വിദേശ നയ കമ്മീഷന്‍ ചെയര്‍മാനായ മൊജ്താബ സൊന്നൂര്‍ ആണ് മുന്നറിയിപ്പുമായി രംഗത്ത് വന്നത്.

ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ ബന്ധത്തെത്തുടര്‍ന്നാണ് ഇത്തരമൊരു പ്രസ്താവന അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ ഇസ്രയേലിന്റെ ആയുസ് അരമണിക്കൂര്‍ മാത്രമേയുള്ളുവെന്ന് മൊജ്താബ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞയിടെ ഇറാനെ ആക്രമിക്കാനുള്ള തീരുമാനം അവസാന നിമിഷം വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം നാടകമാണെന്ന് മൊജ്താബ ആരോപിച്ചു. ആക്രമണം വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ അവര്‍ അത് ചെയ്യാതിരിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് ഇറാന്‍ തീരത്ത് നിരീക്ഷണം നടത്തിയിരുന്ന അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ഇറാനെ ആക്രമിക്കാന്‍ ഉത്തരവിട്ടിരുന്നുവെന്നും എന്നാല്‍ 150 പേരോളം കൊല്ലപ്പെട്ടേക്കാമെന്നതിനാല്‍ ആക്രമണം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top