ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ഇന്ത്യന്‍ കറന്‍സിയില്‍ സാധനങ്ങള്‍ ലഭ്യം

indian-rupeeദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി മുതല്‍ ഇന്ത്യന്‍ കറന്‍സിയില്‍ സാധനങ്ങള്‍ വാങ്ങാം. ജൂലൈ ഒന്നു മുതല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപ സ്വീകരിച്ചു തുടങ്ങി. നൂറു മുതല്‍ രണ്ടായിരത്തിന്റെ നോട്ടു വരെ സ്വീകരിക്കും.

എന്നാല്‍, സാധനം വാങ്ങിക്കുന്നവര്‍ക്ക് ബാക്കി നല്‍കുന്നത് ദിര്‍ഹത്തിലാകും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലും ഇന്ത്യന്‍ രൂപ നല്‍കാം.

നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കി മാറ്റിയെങ്കില്‍ മാത്രമേ ഷോപ്പിങ് നടത്താനാവുമായിരുന്നുള്ളൂ. ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വിനിമയം നടത്താവുന്ന പതിനേഴാമത് കറന്‍സിയാണ് ഇന്ത്യന്‍ രൂപ.

ദിവസേന ആയിരക്കണക്കിന് സഞ്ചാരികളാണ് ഇന്ത്യയില്‍ നിന്നെത്തുന്നത്. പുതിയ തീരുമാനം സഞ്ചാരികള്‍ക്കള്‍ക്ക് ഏറെ സഹായകമാണ്.

dubai-airport

Print Friendly, PDF & Email

Leave a Comment