ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വെന്‍ഷനില്‍ ഫാഷന്‍ ഷോയും. തന്ത്ര എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന് ജയന്തി കുമാര്മേല്നോട്ടം വഹിക്കുമെന്ന് പ്രസിഡന്റ് ഡോ രേഖാ മേനോന്, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.
പാലക്കാട് സ്വദേശിനിയായ ജയന്തി പത്തൊന്‍പത് വര്‍ഷമായി അമേരിക്കയിലാണ്. ന്യൂയോര്‍ക്കിലെ വൈറ്റ്പ്ലെയിന്സില് താമസം.
ബാംഗ്ലൂര്‍ രാമയ്യ മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് എടുത്ത ജയന്തി പ്രമുഖ ഫാര്‍മ്മ കമ്പനിയില്‍ ക്ലിനിക്കല്‍ റിസേര്‍ച്ച് അസ്സോസ്സിയേറ്റാണ്. ഏഷ്യാനെറ്റിലും മലയാളം ഐ പി ടിവിയിലും അവതാരകയായിരുന്നു. മഴവില്‍ എഫ് എം-ല്‍ ആര് ജെ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘അന്നൊരു നാള്’ ഷോര്‍ട്ട് ഫിലിമിലും നെറ്റ്ഫ്ലിക്സ് സീരീസ് ആയ ‘ബ്രൗണ്‍ നാഷന്’-ലും അഭിനയിച്ചിട്ടുണ്ട്. കോളേജ് സാംസ്കാരിക സമിതിയുടെ അധ്യക്ഷപദം അലങ്കരിക്കുകയും കോളേജ്, ഇന്റര്‍ കോളേജ്തലങ്ങളില്‍ നൃത്ത മത്സരങ്ങള്‍, ഫാഷന്‍ ഷോകള്‍ എന്നിവ സംഘടിപ്പിക്കുകയും, പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഭര്‍ത്താവ്: അജിത്, മകന്: ആദിത്യ.
പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും: khnatantra2019@gmail.com
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply