കേന്ദ്ര ബജറ്റ്: പെട്രോളിനും സ്വര്‍ണത്തിനും വില കൂടും

nirmala123ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പെട്രോളിനും ഡീസലിനും വില കൂടും. ബജറ്റില്‍ ലിറ്ററിന് ഒരു രൂപ സെസും ഒരു രൂപ തീരുവയും വര്‍ധിപ്പിച്ചതോടെ ഫലത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിക്കും.  സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ 10ൽ നിന്ന് 12.5 ശതമാനമാക്കി.

രാജ്യത്തെ ഈ വര്‍ഷം 3 ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയര്‍ത്തുമെന്ന് മന്ത്രി വ്യക്തമാക്കി. 2014-ല്‍ 1.85 ട്രില്യന്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവര്‍ഷം അത് 3 ട്രില്യന്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏർപ്പെടുത്തി.

2020 മാർച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതി കിഴിവ് നല്‍കും. നിലവിൽ 2 ലക്ഷം ആണ് ഇളവുള്ളത്. ബജറ്റ് പ്രഖ്യാപനത്തെ തുടർന്നു ഫലത്തിൽ 3.5 ലക്ഷത്തിന്റെ ഇളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോഴും നികുതിയിളവ് അനുവദിക്കും. ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു വർഷം ഒരു കോടി രൂപയ്ക്കുമേൽ പിൻവലിച്ചാൽ 2% ടിഡിഎസ് ചുമത്തും. 2 കോടി മുതൽ 5 കോടി വരെ വരുമാനക്കാർക്ക് 3% സർചാർജ് എർപ്പെടുത്തും. പാൻ‌ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് നികുതി റിട്ടേൺ അടയ്ക്കാം. ആദായ നികുതി സ്‌ലാബിൽ മാറ്റമില്ല.

അടിസ്ഥാന സൗകര്യ വികസന മേഖലയിൽ 5 വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപ നിക്ഷേപം കൊണ്ടുവരും. രാജ്യാന്തര നിലവാരത്തിൽ 17 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും. വനിതകൾക്ക് മുദ്രാ ലോണിൽ പരിഗണന.  നികുതി റിട്ടേണുകൾ ഏകീകരിക്കും. തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തും. ഗ്രാമീണ മേഖലകളില്‍ 75,000 സ്വയം തൊഴിൽ പദ്ധതി. എല്ലാ പഞ്ചായത്തുകളിലും ഇന്‍റർനെറ്റ്.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കും. ‘മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ്’ എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

* 2022 ഓടെ എല്ലാവര്‍ക്കും വീട് ഉറപ്പാക്കും. 1.95 കോടി വീടുകള്‍ നിര്‍മിക്കും. എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പുവരുത്തും
* ബഹിരാകാശ മേഖലയില്‍ കമ്പനി വരും. ബഹിരാകാശ നേട്ടങ്ങള്‍ വാണിജ്യവത്കരിക്കും. വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനി വരും.
* നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയര്‍ത്തും. വ്യോമയാന, മാധ്യമ, ഇന്‍ഷുറന്‍സ് മേഖലകള്‍ തുറന്നുകൊടുക്കും.
*സാമൂഹ്യ, സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം.സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലിസ്റ്റ് ചെയ്യാം
* ജിഎസ്ടി റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് രണ്ടു സ്ഥാപനങ്ങള്‍ക്ക് രണ്ടു ശതമാനം പലിശയിളവ്
* മാതൃക വാടകനിയമം കൊണ്ടുവരും. ഭവന മേഖലയില്‍ വാടക ഭവന പദ്ധതിക്കു നിര്‍ദേശം
* റയില്‍വേ വികസനം വേഗത്തിലാക്കാന്‍ പിപിപി പദ്ധതി. 2030നകം റെയില്‍വേയില്‍ 50ലക്ഷം കോടി നിക്ഷേപം
* വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയില്‍ നടപ്പാക്കും.
* ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം. റോഡ്, ജല, വായു ഗതാഗതമാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും.
*തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കും
* 2025നകം 1.25 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കും
* ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പദ്ധതി
*എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ പവര്‍ ഗ്രിഡ്
* ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ്‌

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News