ബജറ്റ്: കേരളത്തിന്റെ നികുതി വിഹിതത്തില്‍ വര്‍ധന; ഇക്കുറിയും എംയിസ് ഇല്ല

bud_0രണ്ടാം മോദി സര്‍ക്കാറിന്റെ സമ്പൂര്‍ണ ബഡ്ജറ്റില്‍ കേരളത്തിനുളള നികുതി വിഹിതത്തില്‍ വര്‍ധന. 20,228.33 കോടി രൂപയാണ് ഈ ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹിതമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

എക്‌സൈസ് നികുതിയായ 1103 കോടി രൂപയും, കസ്റ്റംസ് നികുതിയായി 1456 കോടി രൂപയും, ആദായനികുതിയായി 5268.67 കോടി രൂപയും ജി.എസ്.ടി ഇനത്തില്‍ 5508.49 കോടി രൂപയും, കോര്‍പറേറ്റ് നികുതിയായി 6892.17 കോടി രൂപയും കേന്ദ്രം കേരളത്തിന് നല്‍കും. കഴിഞ്ഞ വര്‍ഷം 19,038.17 കോടി രൂപയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

അതേസമയം വര്‍ഷങ്ങളായി കേരളം കാത്തിരിക്കുന്ന എയിംസ് ഇക്കുറിയും പ്രഖ്യാപിച്ചില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബജറ്റില്‍ ഇടം നേടിയിട്ടില്ല. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു സഹായങ്ങളും ലഭിച്ചില്ല.

എന്നാല്‍ സംസ്ഥാനത്തെ വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
തേയില ബോര്‍ഡിന് 150 കോടി, കോഫി ബോര്‍ 120 കോടി, റബ്ബര്‍ 170 കോടി, സുഗന്ധവിള ഗവേഷണകേന്ദ്രം 120 കോടി, കശുവണ്ടി ബോര്‍ഡ് 1 കോടി, സമുദ്രോത്പന്ന കയറ്റുമതി  ബോര്‍ഡ് 90 കോടി, ഫിഷറീസ് ബോര്‍ഡ്  249.61 കോടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 46.7 കോടി എന്നീ സ്ഥാപനങ്ങള്‍ക്കാണ് ബജറ്റില്‍ തുക വകയിരുത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News