Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ യൂത്ത് ബാസ്ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി

July 6, 2019 , ജോഷി വള്ളിക്കളം

basഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ യുവജന വിഭാഗമായ യൂത്ത് ബാസ്ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് എല്ലാ വിഭാഗം ആളുകളുടെയും ശ്രദ്ധപിടിച്ചു പറ്റി. ‘ജോയ് ഓഫ് ദ ഗെയിം’ എന്ന ബാസ്ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ വച്ചു കോളേജ് തലത്തിലും ഹൈസ്ക്കൂള്‍ തലത്തിലും ടൂര്‍ണമെന്റ് പ്രത്യേകം നടക്കുകയുണ്ടായി.

ഓരോ ടീമംഗങ്ങളിലും പതിനൊന്നു പേരായി Doom ptarol, TMT Player, Express players, Brown plague, X-Factor Players, Max Jhacket-C, Malankara Knights Players എന്നീ ഏഴു ടീമംഗങ്ങള്‍ കോളേജ് തലത്തിലും YBN Players, Deadred Players, Wolfpack Players, Drip, Mob ties Players, NLMB Players, ASAPMOB Players എന്നീ ഏഴു ടീമംഗങ്ങള്‍ ഹൈസ്ക്കൂള്‍ തലത്തിലും പരസ്പരം മത്സരിക്കുകയുണ്ടായി.

കോളേജ് തലത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഒന്നാം സ്ഥാനം ‘Brown Plague’ ടീമിലെ അംഗങ്ങളായി കെവിന്‍ ജോര്‍ജ്, സ്റ്റീവന്‍ ജോര്‍ജ്, മനു നായര്‍, റിജോ തോമസ്, നിക് കറിംകുറ്റിയില്‍, ജോവിന്‍ ഫിലിപ്പ് , ഡാനി ജോസഫ് & സെന്‍ജി എന്നിവരാണ്. രണ്ടാംസമ്മാനം ‘ങമഃ ഖവമരസലേഇ’ ടീമിലെ അംഗങ്ങളായ സിറില്‍ മാത്യു, നിക്കോളോസ് മണി, സാംസണ്‍ ചെറുകര, അബ്രഹാം മണപ്പള്ളില്‍, മെല്‍വിന്‍ സുനില്‍, ക്രിസ് തോമസ്, വിന്‍സ് എബ്രഹാം, വിസില്‍ എബ്രഹാം, ജസ്റ്റിന്‍ കൊല്ലമന, കെവിന്‍ കളപ്പുരയില്‍, സാംഗയി ഡേവിഡ്, ബ്രിയാന്‍ സിസി എന്നിവരടങ്ങുന്നതാണ്. കോളേജ് തലത്തില്‍ ഒന്നാം സമ്മാനം നേടിയ ‘Brown Plague’ ടീമിനെ അഗസ്റ്റിന്‍ കരിംങ്കുറ്റി സ്‌പോണ്‍സര്‍ ചെയ്ത ജേക്കബ് വര്‍ഗീസ് എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും രണ്ടാം സമ്മാനം നേടിയ ‘Max Jhachet-C’ എന്നീ ടീമംഗങ്ങള്‍ക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ സ്‌പോണ്‍സര്‍ ചെയ്ത എലി സൈമണ്‍ മുണ്ടപ്ലാക്കില്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കുകയുണ്ടായി. കോളേജ് തലത്തില്‍ Most Valuable Player(MVP) ആയി തിരഞ്ഞെടുക്കപ്പെട്ടത് സെന്‍ജി ആണ്. ട്രോഫി സ്‌പോണ്‍സര്‍ ചെയ്തത് പ്രവീണ്‍ തോമസ് ആണ്.

ഹൈസ്ക്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം NLMB Players’ ടീമംഗങ്ങളായ ഡെറിയ് തോമസ്, ബ്രാന്റണ്‍ ലൂക്കോസ്, അലന്‍ പൂത്തറയില്‍, സാഗര്‍ ചിലക്കിയില്‍, റ്റോം തോമസ്, ജസ് വിന്‍ ഇലവുങ്കല്‍, എബില്‍ മാത്യു, അമല്‍ ഡെന്നി എന്നിവരടങ്ങുന്നവര്‍ ആണ്. രണ്ടാം സമ്മാനം ‘Wolfpack Players’ എന്ന ടീമംഗങ്ങളായ ഷിജില്‍ പാലക്കാട്, ജോല്‍ ജോണ്‍, റിയാന്‍ തോമസ്, റ്റേം തോമസ്, റിക്കി ചിറയില്‍, ജന്‍സണ്‍ മാത്യു, സാമുവല്‍ എബ്രഹാം, ജസ്റ്റില്‍ ബിജു, അലന്‍ കരിക്കുളം, ബെല്‍ കോര, സ്റ്റീഡ് എബ്രഹാം എന്നിവരാണ്.

ഹൈസ്ക്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ‘NLMB Players’ ന് വിനു മാമ്മൂട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും രണ്ടാം സമ്മാനം നേടിയ ‘Wolfpack Players’ ന് ഷിബു മുളയാനിക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത അന്നമ്മ ജോസഫ് മുളയാനികുന്നേല്‍ ക്യാഷ് അവാര്‍ഡും ട്രോഫിയുമാണ്. ഡെറീക്ക് തോമസ് ട്രോഫി സ്‌പോണ്‍സര്‍ ചെയ്തത് എമില്‍ മെത്തിപ്പാറ ആണ്.

വ്യക്തിഗത ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്ത് ടോം സണ്ണി ആണ്. യൂത്തു ബാസ്ക്കറ്റു ബോള്‍ ടൂര്‍ണമെന്റിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ് പ്ലാമൂട്ടിലും കോര്‍ഡിനേറ്റേഴ്‌സ് കാല്‍വിന്‍ കവലയ്ക്കല്‍ മനോജ് അച്ചേട്ട്, റ്റോബിന്‍ മാത്യു എന്നിവരായിരുന്നു. ബാസ്ക്കറ്റു ബോള്‍ വിജയകരമായി പ്രവര്‍ത്തിക്കുവാന്‍ പ്രയത്‌നിച്ച എല്ലാവരെയും ഫിലിപ്പ് പുത്തന്‍പുര, ബാബു മാത്യു, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു, സാബു കട്ടപ്പുറം, ജോഷി വള്ളിക്കളം എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.

ബാസ്ക്കറ്റുബോള്‍ ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സര്‍ അറ്റോര്‍ണി സ്റ്റീവ് ഗ്രിഫേസ് ഗ്രാന്റ് സ്‌പോണ്‍സര്‍ ജോണ്‍ പ്ലാമൂട്ടില്‍(അച്ചീവ് റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പ്), ടോം സണ്ണി(ഫൈനാന്‍സ അഡൈ്വസര്‍) എന്നിവരാണ്. ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമംഗങ്ങള്‍ക്കും പരിപാടി വിജയപ്രദമാക്കുവാന്‍ സഹകരിച്ചവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

bas1 bas2 bas3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top