രാജിവെച്ച എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍; മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് തിരിച്ചെത്തും

aa_7ബംഗളൂരു:  കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ രാജിവച്ച 10 ഭരണപക്ഷ എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍ തുടരുകയാണ്. കഴിഞ്ഞദിവസം രാത്രിയോടെ മുംബൈയിലെത്തിയ എം.എല്‍.എമാര്‍ മുംബൈയിലെ സോഫിടെല്‍ ഹോട്ടലിലാണ് താമസം. മൂന്ന് പേര്‍ ബെംഗളൂരുവിലാണ് ഉള്ളത്.

ഇവരെ അനുനയിപ്പിക്കാൻ കോൺഗ്രസ്, ജെഡിഎസ് നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങിയിട്ടില്ല. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബെംഗളൂരുവിൽ തുടരുകയാണ്. അതിനിടെ യു.എസ്. സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഞായറാഴ്ച ബെംഗളൂരുവിലെത്തും.

കര്‍ണാടകയിലെ 13 ഭരണകക്ഷി എം.എല്‍.എമാര്‍ അപ്രതീക്ഷിതമായി രാജിസമര്‍പ്പിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. കോണ്‍ഗ്രസ്‌ജെ.ഡി.എസ്. എം.എല്‍.എമാര്‍ കഴിഞ്ഞദിവസം സ്പീക്കറുടെ ഓഫീസിലെത്തിയാണ് രാജിസമര്‍പ്പിച്ചത്. തങ്ങളുടെ രാജിക്ക് പിന്നില്‍ ബി.ജെ.പി. അല്ലെന്ന് വിമത എം.എല്‍.എമാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവര്‍ മുംബൈയിലേക്ക് യാത്ര ചെയ്തത് ബി.ജെ.പി. എം.പിയുടെ വിമാനത്തിലായിരുന്നുവെന്നാണ് വിവരം.

Print Friendly, PDF & Email

Related News

Leave a Comment