മുത്വലാഖ് നിയമത്തെ വെല്ലുവിളിച്ച മുസ്ലിം യുവാവിന് എട്ടിന്റെ പണി കൊടുത്ത് കോടതി

Tamil_News_large_1926028മുത്വലാഖ് നിയമത്തെ ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്ത് വിവാഹ ബന്ധം വേര്‍പെടുത്തിയ യുവാവിനെതിരെ കടുത്ത നടപടിയുമായി കോടതി. മുത്വലാഖ് നിരോധന നിയമം അറിഞ്ഞിട്ടും അതിനെ ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്ത് മുത്വലാഖ് ചൊല്ലി വാവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവാവിന്റെ മാതാപിതാക്കളുടെ വസ്തുക്കള്‍ ജപ്തി ചെയ്യാനാണ് കോടതി ഉത്തരവിട്ടത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയുടെ പരാതിയില്‍ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.എം. ബഷീറാണ് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ആര്യാട് സൗത്ത് കൊറ്റംകുളങ്ങരയില്‍ ഷമ്മാസ് 2018 ജനുവരി ഒന്നിനാണ് യുവതിയെ വിവാഹം കഴിച്ചത്. വിദേശത്ത് ജോലിയുള്ള ഷമ്മാസും വീട്ടുകാരും വിവാഹബന്ധം ഉപേക്ഷിക്കാന്‍ നിരന്തരമായി മാനസികവും ശാരീരികമായും പീഡിപ്പിച്ചിരുന്നു. എന്നാല്‍ ക്രൂരമര്‍ദ്ദനം നടത്തിയും യുവതി വഴങ്ങാതായപ്പോള്‍ ഷമ്മാസ് കഴിഞ്ഞ മാസം ഏഴിന് തലാക്ക് കുറി അയച്ചു ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.

നിക്കാഹ് സമയത്ത് അണിഞ്ഞ 27പവനും നല്‍കിയ മൂന്ന് ലക്ഷവും കൂടാതെ ജീവനാംശമായി 15 ലക്ഷവും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. ഇതോടെയാണ് യുവാവിന്റെ രക്ഷിതാക്കളുടെ വസ്തുക്കള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News