വാഷിംഗ്ടണ്‍ ഡി.സി.: പ്രസിഡന്റ് പദവയില്‍ എത്തിയതിനു ശേഷം ആദ്യമായി ട്രംപിന്റെ അപ്രൂവല്‍ റേറ്റിംഗില്‍ വന്‍വര്‍ദ്ധനയെന്ന് സര്‍വേ റിപ്പോര്‍ട്ട്.
ട്രംപിന്റെ വൈറ്റ് ഹൗസ് പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന സര്‍വേയില്‍ 47 ശതമാനം രജിസ്റ്റ്രേഡ് വോട്ടര്‍മാര്‍ പൂര്‍ണ്ണമായും സംതൃപ്തി രേഖപ്പെടുത്തുന്നതായി ഞായറാഴ്ച പുറത്തുവിട്ട സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ മാസം ഉണ്ടായിരുന്നതിനേക്കാള്‍ 5 പോയിന്റ് വര്‍ദ്ധനവാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഷിംഗ്ടണ്‍ പോസ്റ്റും, എ.ബി.സി. ന്യൂസുമാണ് സര്‍വ്വേ നടത്തുന്നതിന് നേതൃത്വം നല്‍കിയത്.
മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇതേ സമയത്തുള്ള റേറ്റിംഗ് (പ്രസിഡന്റായിരിക്കുമ്പോള്‍) 46 ശതമാനമായിരുന്നു.
സാമ്പത്തിക രംഗത്തെ ട്രംപിന്റെ നിലപാടുകള്‍ 51 ശതമാനം പിന്തുണച്ചപ്പോള്‍ 42 ശതമാനം എതിര്‍ത്തിരുന്നു. 2020 ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ സര്‍വ്വേ ഫലങ്ങളെന്നും, ഡമോക്രാറ്റിക് പാര്‍ട്ടി സഥാനാര്ത്ഥിത്വ മോഹികളുടെ അതിപ്രസരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിന് അനുകൂല ഘടകമായിയെന്നും ചൂണ്ടികാണിക്കപ്പെടുന്നു.