Flash News

ഫിലഡല്‍ഫിയ സെന്റ് തോമസ് ദേവാലയത്തില്‍ പെരുന്നാള്‍ കൊടിയേറി

July 8, 2019 , ജോയിച്ചന്‍ പുതുക്കുളം

philഫിലഡല്‍ഫിയ: മലങ്കരയുടെ കാവല്‍പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെ നാമധേയത്തില്‍ സ്ഥാപിതമായ ഫിലഡല്‍ഫിയയിലെ പുരാതന ദേവാലയങ്ങളില്‍ പ്രമുഖമായ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ( 5422 N. Mascher St , Philadelphia , Pa , 19120 ) ഈ വര്‍ഷത്തെ പെരുന്നാളിന് വിളംബരം ചെയ്തുകൊണ്ടുള്ള കൊടിയേറി. ജൂലൈ 7 ന് വികാരി റവ. ഫാദര്‍. ബാബു വര്‍ഗീസിന്റെ (ഷേബാലി അച്ചന്‍) മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന പെരുന്നാള്‍ കൊടിയുയര്‍ത്തല്‍ കര്‍മ്മത്തില്‍ ഇടവകജനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു .

ജൂലൈ 13 ന് ശനിയാഴ്ച ആരംഭിക്കുന്ന പെരുന്നാള്‍ ആഘോഷത്തിന്റെ ആദ്യ ദിനത്തില്‍ വൈകിട്ട് 6 മണിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരില്‍ പ്രമുഖനായ വന്ദ്യ മത്തായി കോറെപ്പിസ്‌ക്കോപ്പായുടെ നേതൃത്വത്തില്‍ സന്ഡ്യാ നമസ്കാരവും അതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വചന ശുശ്രൂഷയും ഉണ്ടായിരിക്കും.

പെരുന്നാള്‍ ദിനത്തിലെ പ്രധാന ദിവസമായ ജൂലൈ 14 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഇടവക വികാരി റവ. ഫാദര്‍. ബാബു വര്‍ഗീസ് നേതൃത്വം നല്‍കും . അതെ തുടര്‍ന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി നടക്കുന്ന ഭക്തിനിര്‍ഭരമായ റാസ ആരംഭിക്കും. തുടര്‍ന്ന് ആശീര്‍വാദവും, വിഭവ സമര്‍ത്ഥമായ പെരുന്നാള്‍ സദ്യയും ഉണ്ടായിരിക്കും.

പെരുന്നാള്‍ ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിലേക്കായി വികാരി ഷേബാലി അച്ചനോടൊപ്പം ട്രഷറാര്‍ ജെയിന്‍ കല്ലറയ്ക്കല്‍ , സെക്രട്ടറി മിസ്സിസ് വിന്‍സി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു .

phil1 phil2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top