Flash News

വിഷാംശം കലര്‍ന്ന പായല്‍: മിസ്സിസിപ്പി ബീച്ചുകള്‍ എല്ലാം അടച്ചു; വെള്ളത്തിലിറങ്ങരുതെന്ന് മുന്നറിയിപ്പ്

July 9, 2019 , പി.പി. ചെറിയാന്‍

BV7L6YJTKRFDHGV7U3G6QYG3EAമിസ്സിസിപ്പി: മിസ്സിസിപ്പിയിലെ 21 ബീച്ചുകളില്‍ താല്‍ക്കാലികമായി പ്രവേശനം നിരോധിച്ചു കൊണ്ടു മിസ്സിസിപ്പി പരിസ്ഥിതി വകുപ്പ് ഉത്തരവിട്ടു. ബീച്ചുകളിലെ വെള്ളത്തില്‍ വ്യാപകമായി വളര്‍ന്നു വരുന്ന അപകടകാരികളായ പ്രത്യേക തരം സസ്യങ്ങളില്‍ നിന്നും വിഷാംശം പുറത്തുവരുന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Harmful algal bloom (HAB) എന്നറിയപ്പെടുന്ന ഈ സസ്യങ്ങള്‍ ശുദ്ധജലത്തിലും കടലിലും വളരുന്നതായി നാഷണല്‍ ഓഷാനിക് ആന്റ് അറ്റ്‌മോസ്പിയറിക് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു.

ഈ ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന വെള്ളത്തില്‍ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നവര്‍ക്ക് ശരീരത്തില്‍ തടിപ്പോ, പേശീ സങ്കോചമോ ഛര്‍ദിയോ വയറിളക്കമോ അനുഭവപ്പെടാം എന്ന് സ്റ്റേറ്റ് ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബീച്ചുകളിലെ മണല്‍പരപ്പില്‍ ഇരിക്കുന്നതിനു നിരോധനമില്ലെങ്കിലും ബീച്ചുകളില്‍ നിന്നുള്ള വെള്ളം കുടിക്കുകയോ മറ്റ് ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുയോ ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു.

അപകടകരമായി സ്ഥിതി വിശേഷം നേരിടുന്നതിന് സര്‍ക്കാര്‍ വകുപ്പുകളും സജീവമായിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം നിലനില്ക്കുമെന്നും ജനങ്ങള്‍ ഇതിനോടു സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

1562587568692_0708mstoxicalgae mississippi-beaches-closed-toxic-algae


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top