Flash News

ദോസ്തി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ടോറന്റ് എന്ന ഷോര്‍ട്ട് ഫിലിം ന്യൂയോര്‍ക്കില്‍ റിലീസ് ചെയ്തു

July 9, 2019 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

dostനോര്‍ത്ത് അമേരിക്കയിലെ കലാ ആസ്വാദകരായ ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ്മ ആയ ദോസ്തി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഗണേഷ് നായര്‍ സംവിധാനം ചെയ്ത, കേരളം കണ്ട ഏറ്റവും ഭീകരമായ പ്രളയത്തെ ആസ്പദം ആക്കിയുള്ള ഒരു ഷോര്‍ട്ട് വീഡിയോ സോങ് യോങ്കേഴ്‌സിലെ പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ചു നിറഞ്ഞുകവിഞ്ഞ , ഐക്യത്തിന്റെ പൂക്കാലം വിരിഞ്ഞ വര്‍ണ്ണാഭമായ ചടങ്ങില്‍ Honorable ന്യൂ യോര്‍ക്ക് സെനറ്റര്‍ ഷെല്ലി മേയര്‍ റിലീസ് ചെയ്തു. വിശിഷ്ട അധിതികളായി Honorable ന്യൂയോര്‍ക്ക് സെനറ്റര്‍ മജോറിറ്റി ലീഡര്‍ ആന്‍ഡ്രിയ സ്റ്റുവര്‍ട്, ഡയറക്ടര്‍ കെല്ലി ചിയേറില്ല റെപ്രെസെന്റിങ് ഫോര്‍ Hon. മൈക്ക് സ്പാനോ അദ്ധ്യമിക ആചാര്യാ പ്രഫ. വിദ്യാസാഗര്‍, ഡോ. രാമചന്ദ്രന്‍ നായര്‍, മഹേഷ് കൃഷ്ണന്‍ , ഡോ. നന്ദകുമാര്‍ ചാണയില്‍, ഡോ. N P ഷീല , ഡോ. പദ്മജ പ്രേം . ജെ .മാത്യൂസ് , ബാബു പാറക്കല്‍ . രാജു തോമസ്, ജോസ് ചെറിപുരം, ഡോ. തെരേസ ആന്റണി, നിര്‍മ്മല്‍ ജോസഫ്, ഇന്ത്യന്‍ സെന്ററിനെ പ്രധിനിധികരിച്ചു ചെയ്തു സുന്ദര്‍ നടരാജ്, ഡോ. വിമല ഭട്ട്, പരശുരാം ഭട്ട് തുടണ്ടി നിരവധി പേര്‍ പങ്കെടുത്തു.

അജിത് നായര്‍ എഴുതി, ഗിരി സൂര്യ ഈണം നല്‍കി അവര്‍ക്കൊപ്പം എന്ന മൂവിക്ക് ശേഷം ഗണേഷ് നായര്‍ സംവിധാനം ചെയ്ത ഈ ഷോര്‍ട് ഫിലിം ന്യൂ യോര്‍ക്കിലുള്ള ഒരു പറ്റം കലാകാരന്‍ മാരുടെ ശ്രമഫലമാണ്. മനോജ് നമ്പ്യാര്‍ ആണ് വീഡിയോ ഗ്രാഫി ചെയ്തത്. അറ്റോണി വിനോദ് കെയര്‍ക് പങ്കെടുത്തു ഏവര്‍ക്കും സ്വാഗതം രേഖപ്പെടുത്തി. ഖഎഅ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, ഫൊക്കാന ലീഡര്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അശംസകള്‍ നേര്‍ന്ന് സംസാരിച്ചു .

അജിത് നായര്‍ കവിത എഴുതാനുള്ള സഹ്യചര്യത്തെപ്പറ്റി ഒരു വിവരണം നല്‍കി, ഓരോ ദുരന്തം കഴിയുമ്പോഴും സമൂഹം പഠിക്കേണ്ട അനവധി കാര്യങ്ങള്‍ ഉണ്ട് അത് ഒന്ന് ഓര്‍മ്മ പെടുത്താന്‍ വേണ്ടികൂടിയാണ് ഈ വീഡിയോ നിര്‍മ്മിച്ചത് . ഈ ചടങ്ങ് തങ്കമണി പാര്‍ഥസാരഥിപിള്ള, ഗണേഷ് നായര്‍, കൊച്ചുണ്ണി ഇലവന്‍മഠം, മഹേഷ് നായര്‍ , അജിത് നായര്‍, വിനോദ് കെയര്‍ക്, ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,ഫോമാ ട്രഷര്‍ ഷിനു ജോസഫ്, ഹ്യൂമന്‍ റൈറ്റ് കമ്മീഷണര്‍ തോമസ് കോശി, വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ ട്രഷര്‍ ടെറന്‍സണ്‍ തോമസ്, മനോജ് നമ്പ്യാര്‍, ഡോ. മധു പിള്ള , JFA Chairman തോമസ് കൂവള്ളൂര്‍, ഫോമാ ട്രഷര്‍ ഷിനു ജോസഫ്, ഫൊക്കാന ലീഡര്‍ പോള്‍ കറുകപ്പള്ളില്‍ കഅങഇഥ സെക്രട്ടറി സേവ്യര്‍ മാത്യു , ട്രഷര്‍ ജോര്‍ജ് കുട്ടി , Hon. ന്യൂ യോര്‍ക്ക് സെനറ്റര്‍ ഷെല്ലി മേയര്‍എന്നിവര്‍ഭദ്രാദിപം കൊളുത്തി ധന്യമാക്കി.

നമ്മള്‍ ഇതുവരെ കാണാത്ത ഭാവത്തില്‍, സകല രൗദ്രതയും പുറത്തെടുത്താണ് ഒരു മഹാപ്രളയം കടന്നു പോയത്. പ്രകൃതി പക തീര്‍ക്കുന്നത് പോലെ നാടൊട്ടാകെ ദുരന്തം വിതച്ചു. ഉറ്റവരെ നഷ്ടപ്പെട്ടവര്‍, കിടപ്പാടം നഷ്ടപ്പെട്ടവര്‍, വളര്‍ത്തു മൃഗങ്ങള്‍, കൃഷി ഇങ്ങനെ എല്ലാം നഷ്ടപ്പെട്ട്, നനഞ്ഞു കുതിര്‍ന്ന ഉടുതുണി മാത്രം സ്വന്തമായുള്ളവര്‍.നാശനഷ്ടങ്ങളുടെ കണക്കെടുപ്പും ദുരിതാശ്വാസ ഫണ്ടുമൊന്നും നഷ്ടമായതൊന്നിനും പകരമാവില്ല. . ചില തിരിച്ചറിവുകള്‍ പ്രളയം നമുക്ക് നല്കി. മനുഷ്യന്റെ ഇച്ഛാശക്തിക്കുമുമ്പില് പ്രകൃതി നല്കിയ ഒരു നിവേദനമായി ഈ പ്രളയത്തെ കാണുകയാണ് സംവിധായകന്‍ ഗണേഷ് നായര്‍ .ഒരു ശുദ്ധീകരണം അനിവാര്യമായിരുന്ന കാലത്താണ് പ്രകൃതി ക്ഷോഭിച്ചത്. ഇനിയും ഇത് അവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് പല മുന്‍കരുതലും എടുക്കേണ്ടതുണ്ട്

അനുഷ ബാഹുലേയന്‍ , ഡോ. സുവര്‍ണ സന്തോഷ്, ഗായത്രി നായര്‍, നിത്യ നന്ദകുമാര്‍ സിജി ആനന്ദ് , അലക്‌സാണ്ടര്‍ സാധക, മധുകര്‍ ലാല്‍ ആന്‍ഡ് ടീം തുടങ്ങിയവര്‍ വളരെ ആകര്‍ഷകമായ ഒരു കൂട്ടം കലാപരിപാടികള്‍ അവതരിപ്പിച്ചു സദസിനെ ധന്യമാക്കി. നിഷ നമ്പ്യാര്‍ എം സി ആയി പ്രവര്‍ത്തിച്ചു

ഈ ചടങ്ങു വമ്പിച്ച വിജയമാക്കാന്‍ സഹായിച്ച ഓരോരുത്തരോടും ദോസ്തി എന്റര്‍ടൈന്‍മെന്‍സിനു വേണ്ടി ഗണേശ്‌ നായര്‍ നന്ദി രേഖപ്പെടുത്തി.

dost1 dost2 dost3 dost4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top