Flash News

ചിക്കാഗോ സെന്റ് മേരിസില്‍ പത്തിന്റെ നിറവിലെ യൂത്തിന്റെ ഒത്തുചേരല്‍ ആവേശോജ്വലമായി

July 9, 2019 , ജോയിച്ചന്‍ പുതുക്കുളം

chicago_youth_pic1ചിക്കാഗോ: ദശവത്സര ആഘോഷങ്ങള്‍ക്കായി ഒരുങ്ങികൊണ്ടിരിക്കുന്ന മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പത്തിന്റെ നിറവില്‍ യുവജനങ്ങള്‍ ഒത്തുചേര്‍ന്നു . ആഗോള യുവജന ദിനമായി ആഘോഷിച്ച ജൂലൈ ഏഴാം തീയതിയാണ് സെന്റ് മേരീസിലെ യുവജനങ്ങള്‍ ഒത്തുചേര്‍ന്നത് . രാവിലെ പത്തുമണിക്ക് യുവജനങ്ങളുടെ കാഴ്ച സമര്‍പ്പണത്തോടെ ആരംഭിച്ച ദിവ്യബലിയില്‍ കൊഹിമ രൂപത ബിഷപ്പ് മാര്‍ ജെയിംസ് തോപ്പില്‍ മുഖ്യ കാര്‍മ്മികന്‍ ആയിരുന്നു .

ഇടവക വികാരി ഫാ . തോമസ് മുളവനാല്‍ , ഫാ. ബിബി തറയില്‍ എന്നിവര്‍ സഹകാര്‍മികര്‍ ആയി . വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ബ്രദര്‍ സാബു അറുതൊട്ടിയില്‍ യുവജന സന്ദേശം നല്‍കി . യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ കാര്‍ വാഷും സ്‌നേഹകൂട്ടായ്മയും ഡിജെ യും സ്‌നേഹവിരുന്നും യുവജനാഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നു . യൂത്ത് മിനിസ്ട്രിയും കെ സി വൈ എല്ലും യുവജനവേദിയും സംയുക്തമായാണ് യുവജനാഘോഷങ്ങള്‍ സംഘടിപ്പിച്ചത് . അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലിലും ഇതര ഭാരവാഹികളും പാരിഷ് എക്‌സിക്യൂട്ടീവും പ്രോഗ്രാമുകളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

chicago_youth_pic2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top