വിമതരെ കാണാന്‍ കോണ്‍ഗ്രസ്-ദള്‍ നേതാക്കള്‍ മുംബൈയിലെ ഹോട്ടലില്‍; ‘ഗോ ബാക്ക്’ വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍

1_278മുംബൈ: കര്‍ണാടകയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അനുനയശ്രമവുമായി കോണ്‍ഗ്രസ്-ദള്‍ നേതാക്കള്‍ മുംബൈയില്‍. മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരെ കാണാനെത്തിയ ഡികെ ശിവകുമാറിനെയും ശിവലിംഗ ഗൗഡയെയും ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.

എന്നാല്‍ തന്നെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. ഹോട്ടലില്‍ താന്‍ മുറിയെടുത്തിട്ടുണ്ട്. ഹോട്ടലില്‍ താമസിക്കുന്ന എംഎല്‍എമാര്‍ സുഹൃത്തുക്കളാണ്, സഹോദരന്‍മാരാണ്. തങ്ങളുടെ കുടുംബത്തില്‍ ചെറിയ പ്രശ്‌നമുണ്ടായി. അത് പരിഹരിക്കാനാണ് വന്നതെന്നും ശിവകുമാര്‍ പറഞ്ഞു.

അതേസമയം രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ എംഎല്‍എമാരുടെ രാജി സ്പീക്കര്‍ സ്വീകരിക്കാത്തതില്‍ ബിജെപി പരസ്യമായി രംഗത്തെത്തി. സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ അവസാന ശ്രമവും വിജയിക്കാത്ത സാഹചര്യത്തില്‍ ശക്തമായ സമ്മര്‍ദ്ദവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം.

മുഴുവന്‍ എംഎല്‍എമാരെയും അണിനിരത്തി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. വിഷയത്തില്‍ ഇപെടാന്‍ ഗവര്‍ണറോട് ആവശ്യപ്പെടും. വിമതരുടെ രാജിയില്‍ തീരുമാനം വൈകിപ്പിക്കരുതെന്ന് സ്പീക്കറോടും ആവശ്യപ്പെടും. നിലവില്‍ 107 എംഎല്‍എമാരുടെ പിന്തുണ ബിജെപിയ്ക്കുണ്ട്. കേവല ഭൂരിപക്ഷത്തിന് 106 പേര്‍ വേണം. കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് ഉള്ളത് 103 പേര്‍ മാത്രമാണ്. അതിനാല്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാര്‍ ഭരണം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ പ്രതിഷേധിക്കാനാണ് ബിജെപി എംഎല്‍എമാരുടെ തീരുമാനം.

Print Friendly, PDF & Email

Related News

Leave a Comment