ടോറോന്റോ: ജൂലൈ 19 വെള്ളി മുതല്‍ 21 ഞായര്‍ വരെ നടത്തപ്പെടുന്ന കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ വാര്‍ഷിക ക്യാമ്പും കണ്‍വന്‍ഷന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മിസ്സിസാഗയിലുള്ള ജോണ്‍ പോള്‍ സെക്കന്‍ഡ് പോളിഷ് കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത സുവിശേഷ പ്രസംഗകനും ഐ പി സി പിറവം സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ബാബു ചെറിയനാണ് മുഖ്യ പ്രഭാഷകന്‍. കൂടാതെ പാസ്റ്റര്‍മാരായ സാം തോമസ്, ജെറിന് മാത്യു തോമസ്, ജിജി കുരുവിള, മാര്‍ക്ക് സ്മാള്‍വുഡ് തുടങ്ങിയവരും വിവിധ സെഷനുകളില്‍ പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 11 മുതല്‍ നടക്കുന്ന ഫാമിലി സെമിനാറിന് പാസ്റ്റര്‍ ബാബു ചെറിയാന് ക്ലാസ്സെടുക്കും. ക്രൈസ്തവ ഗായകരില്‍ ശ്രദ്ധേയനായ പാസ്റ്റര്‍ ലോര്‍ഡ്സണ്‍ ആന്റണി, ബെനിസന് ബേബി എന്നിവര്‍ ഗാനശുശ്രുഷക്ക് നേതൃത്വം നല്‍കും.
5 വയസ്സ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി തിമോത്തി ഇന്‍സ്റ്റിറ്റിയൂട്ട് നയിക്കുന്ന വി ബി സ്, യുവജനങ്ങള്‍ക്കുള്ള പ്രത്യേക സെഷനുകളും ഉണ്ടായിരിക്കുന്നതാണ്.
19 ന് വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന ക്യാംപ് 21 ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 6 മണിക്ക് പൊതു സമ്മേളനം ആരംഭിക്കും . വചന സന്ദേശങ്ങള്‍, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകള്‍ , ടാലെന്റ്റ് ടൈം, ഗെയിംസ്, മിഷന് ചലഞ്ച് തുടങ്ങിയവ എല്ലാ ദിവസവും നടത്തപ്പെടും. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് ഭാരവാഹികള്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news