എ.ജെ വര്‍ണന്‍ ഡാളസില്‍ നിര്യാതനായി

A.J Varnanഡാളസ്: മല്ലപ്പള്ളി തുരുത്തിക്കാട് അട്ടക്കുഴിക്കല്‍ എ. ജെ വര്‍ണന്‍ (വര്‍ണന്‍ അങ്കിള്‍ 85) ഡാളസില്‍ നിര്യാതനായി. 1973 ല്‍ അമേരിക്കയില്‍ എത്തിയതിനു ശേഷം പ്രമുഖ പ്രെട്രോളിയം കമ്പനിയായ ഓയില്‍വെല്‍ കമ്പനിയില്‍ എന്‍ജിനീയര്‍ ആയി ദീര്‍ഘനാള്‍ ജോലിചെയ്ത ശേഷം റിട്ടയര്‍ ചെയ്ത് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

ഭാര്യ: പത്തനംതിട്ട തോന്ന്യാമല താഴയില്‍ അങ്ങേവേലിയ്ക്കകത്ത് പരേതയായ അമ്മിണി.

മക്കള്‍: ജാക്‌സണ്‍, ബിജു, ബീന.

മരുമക്കള്‍: ആലീസ്, ബീന, സിന്ധു.

കൊച്ചുമക്കള്‍: പോള്‍, ബെഞ്ചമിന്‍, റെയ്ച്ചല്‍, ജോനാഥന്‍, ആശ.

ജൂലൈ 14 ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 8 മണി വരെ സെഹിയോന്‍ മാര്‍ത്തോമ്മ പള്ളി പ്ലേനോയില്‍ ( 3760, 14th st, Plano, Tx 75074) വെച്ച് പൊതുദര്‍ശനവും ജൂലൈ 15 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് സംസ്കാര ശുശ്രുഷയും തുടര്‍ന്ന് ഡാളസ് റസ്റ്റ്‌ലാന്‍ഡ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (13005 Greenville Ave, Dallas, Tx 75243) സംസ്കാരം നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജാക്‌സണ്‍ 214 282 3667.

Print Friendly, PDF & Email

Related News

Leave a Comment