ന്യൂഡല്‍ഹി: അയോദ്ധ്യാ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥസമിതിയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി. കേസ് വീണ്ടും ഈ മാസം 25ന് പരിഗണിക്കും.
മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ എല്ലാദിവസവും കേസില്‍ വാദം നടക്കുമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മധ്യസ്ഥചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന് ഹര്ജിക്കാരന് കോടതിയെ അറിയിച്ചു. മധ്യസ്ഥസമിതിയെ വിമര്‍ശിക്കേണ്ടതില്ലെന്ന് സുന്നിവിഭാഗം അഭിഭാഷകന് പറഞ്ഞു. കേസ് വേഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യപരാതിക്കാരിലൊരാള് കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെയാണു ഹര്‍ജി ഇന്ന് പരിഗണിച്ചത്. നാലുമാസം മുന്‍പ് അയോദ്ധ്യയിലെ ഭൂമിതര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടശേഷം ഇതാദ്യമായാണ് വീണ്ടും കേസ് പരിഗണിക്കുന്നത്.
കേസ് രമ്യമായി പരിഹരിക്കുന്നതിന് സാധ്യത തേടി മാര്‍ച്ച് എട്ടിനാണ് സുപ്രീംകോടതി മധ്യസ്ഥചര്‍ച്ചയ്ക്ക് വിട്ടത്. ജസ്റ്റിസ് ഇബ്രാഹീം കലീഫുല്ല അധ്യക്ഷനായ സമിതിയില്‍ ജീവന കല ആചാര്യന് രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ചു എന്നിവരാണ് അംഗങ്ങള്‍.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply