Flash News

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സില്‍ കുട്ടികള്‍ക്കായി വിബിഎസ്

July 11, 2019 , നിബു വെള്ളവന്താനം

ipcഫ്‌ളോറിഡ: ജൂലൈ 25 മുതല്‍ 28 വരെ ഒര്‍ലാന്റോ ഡബിള്‍ ട്രീ ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബദ്ധിച്ച് 17 മത് ഐപിസി ഫാമിലി കോണ്‍ഫറന്‍സില്‍ ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെ നേത്യത്വത്തില്‍ കുട്ടികള്‍ക്കായി “ROAR ” എന്ന വിബിഎസ് തീം സെഷനുകള്‍ നടത്തുമെന്ന് കോര്‍ഡിനേറ്റര്‍ ജിനോ സ്റ്റീഫന്‍ അറിയിച്ചു.

ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനും ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം മുതല്‍ 28 ഞായറാഴ്ച രാവിലെ വരെ മലയാളം പ്രധാന സെക്ഷനു അനുസൃതമായി നടക്കും. 5 മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഓരോ സെഷനിലും പങ്കെടുക്കാം. ഐപിസി ഫാമിലി കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ലഭ്യമാണ്. ശനിയാഴ്ച പകല്‍ “ഇഗ്‌നൈറ്റ് യുവര്‍ ലൈറ്റ് കിഡ്‌സ്” എന്ന പ്രത്യേക വിനോദ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ടീം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ipcfamilyconference.org/

ipc1 ipc2 ipc3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top