അലിഗഢ് അലം‌നൈ 18-ാമത് വാര്‍ഷിക സമ്മേളനം അറ്റ്‌ലാന്റയില്‍ – ജൂലൈ 26 മുതല്‍ 28 വരെ

18th-fa-28-2019അറ്റ്‌ലാന്റ: ഫെഡറേഷന്‍ ഓഫ് അലിഗഢ് അലം‌നൈ അസ്സോസിയേഷന്‍ (എഫ്.എ.എ.എ) 18-ാമത് വാര്‍ഷിക സമ്മേളനം ജൂലൈ 26 മുതല്‍ 28 വരെ ജോര്‍ജിയ റോസ്‌വെല്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ വെച്ച് നടത്തുന്നു.

സര്‍ സയ്യദ് വിഷന്‍ ആന്റ് ട്വന്റിഫസ്റ്റ് സെഞ്ച്വറി എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്.

അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഈ സമ്മേളനത്തിന് പങ്കെടുക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോ റഷീദ് അഹമ്മദ് അറിയിച്ചു.

Ravishസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ജൂലൈ 17 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. എന്‍.ഡി. ടെലിവിഷന്‍ അവതാരകനും, പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ രവീഷ് കുമാറാണ് മുഖ്യാതിഥി. ന്യൂ മെക്‌സിക്കൊ ഹൗസ് പ്രതിനിധി അബ്ബാസ് അഖില്‍, അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സ്വാതി കുല്‍ക്കര്‍ണി, എഎംയു അലം‌നൈ അഫയേഴ്‌സ് ചെയര്‍മാന്‍ ഡോ. സുഫിയന്‍ ബേഗ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, പ്രശസ്ത കലാകാരന്‍ അസ്‌ഹര്‍ മെഹ്‌മൂദിന്റെ ഗസല്‍, സൈറ്റ് സീയിങ്ങ് എന്നിവ സമ്മേളനത്തോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

aa

Print Friendly, PDF & Email

Related News

Leave a Comment