കര്‍ണ്ണാടകയിലെ രാഷ്ട്രിയ പ്രതിസന്ധി: സ്പീക്കര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

CCന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധിയിലായ കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി. സങ്കീര്‍ണമായ ഭരണഘടനാ പ്രശ്‌നങ്ങളില്‍ സുപ്രീംകോടതി തീരുമാനമെടുക്കും വരെ തല്‍സ്ഥിതി തുടരാനാണ് നിര്‍ദേശം. രാജി സ്വീകരിക്കാതിരുന്ന സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

രാജി നല്‍കിയ എം.എല്‍.എമാര്‍ അയോഗ്യത നടപടികള്‍ നേരിടുന്നവരാണെന്നായിരുന്നു സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വിയുടെ വാദം. ആദ്യം എം.എല്‍.എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയുടെ ആവശ്യം. അതേസമയം, 1974-ലെ ദേഭഗതി അനുസരിച്ച് എളുപ്പത്തില്‍ രാജി സ്വീകരിക്കാനാവില്ലെന്നും അന്വേഷണം നടത്തി യഥാര്‍ഥമാണെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്നും അഭിഷേക് സിങ്‌വി പറഞ്ഞു. അയോഗ്യത ഒഴിവാക്കാനാണ് എംഎല്‍എമാര്‍ രാജി നല്‍കിയിരിക്കുന്നതെന്നും സിങ്‌വി പറഞ്ഞു.

സുപ്രീംകോടതി അധികാരം പ്രയോഗിക്കാന്‍ പാടില്ലെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. അങ്ങിനെ കരുതുന്നില്ലെന്ന് സിങ്‌വി മറുപടി നല്‍കി. അയോഗ്യരാക്കാനുള്ള നടപടി ആരംഭിച്ചതിനു ശേഷമാണ് രണ്ട് എംഎല്‍എമാര്‍ രാജി നല്‍കിയിരിക്കുന്നത്. എട്ടു പേര്‍ അതിനു മുമ്പ് രാജിക്കത്ത് അയച്ചെങ്കിലും നേരിട്ടു ഹാജരായിരുന്നില്ലെന്നും സിങ്‌വി പറഞ്ഞു.

അതേസമയം വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് കുമാരസ്വാമി നിയമസഭയില്‍ അറിയിച്ചു. അധികാരത്തില്‍ തൂങ്ങിനില്‍ക്കാനല്ല താന്‍ ഇവിടെ നില്‍ക്കുന്നതെന്നും തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി വ്യക്തമാക്കി.

Print Friendly, PDF & Email

Related News

Leave a Comment