Flash News

അഖിലിനെതിരെ എസ്‌എഫ്‌ഐ നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് പോലീസ്

July 13, 2019

UNIതിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ അക്രമം ആസൂത്രിതമാണെന്ന് പോലീസ്. അഖിലിനെ കുത്തിക്കൊല്ലാനായിരുന്നു പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് പോലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നു.

കുത്തിക്കൊല്ലുമെടാ എന്ന് ആക്രോശിച്ചു കൊണ്ടാണ് പ്രതികള്‍ അഖിലിനെ ഓടിച്ചിട്ട് കുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. സുഹൃത്തുക്കളായ നസീമും അമലും അഖിലിനെ പിടിച്ചുനിര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃത്യമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.

അതേസമയം ശിവരഞ്ജിത്ത് ഉള്‍പ്പെടെ വധക്കേസില്‍ പ്രതികളായ ഏഴു പേരും ഒളിവിലാണെന്നാണ് സൂചന. ഇവര്‍ ജില്ല വിട്ടുവെന്നാണ് വിവരം. ഇവരെ സംരക്ഷിക്കുന്നവരെ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞദിവസമാണ് എസ്.എഫ്.ഐ. നേതാക്കള്‍ ചേര്‍ന്ന് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ ക്യാമ്പസിനകത്ത് കുത്തിവീഴ്ത്തിയത്. നെഞ്ചില്‍ സാരമായി പരിക്കേറ്റ അഖിലിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എസ്.എഫ്.ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഒന്നടങ്കം തെരുവിലിറങ്ങിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top