ഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ഡാളസ്സില്‍ പ്രതിഷേധ സമ്മേളനം ജൂലായ് 14ന്

thumbnail_IMG_3475ഡാളസ്: ഇന്ത്യയില്‍ വ്യാപകമായി അരങ്ങേറികൊണ്ടിരിക്കുന്ന ജാതിയുടെയും, മതത്തിന്റേയും, സദാചാരത്തിന്റേയും, മൃഗത്തിന്റേയും പേരിലുള്ള അതിക്രൂരമായ ആള്‍കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനും, ജാര്‍ഖണ്ഡില്‍ കഴിഞ്ഞവാരം മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു എന്നാരോപിച്ചു ഇരുപത്തിനാലു വയസ്സുള്ള ട്രാമ്പ്‌സെ അന്‍സാരിയെ മരത്തില്‍ കെട്ടിയിട്ടു മൃഗീയമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നീതിലഭിക്കണമെന്നാവശ്യപ്പെട്ടും ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധസമ്മേളനം സംഘടിപ്പിക്കുന്നു.

ജൂലായ് 14 ഞായറാഴ്ച ഉച്ചതിരിഞ്ഞു 2 മണിക്ക് ഡാളസ് മെയ്ന്‍ സ്ട്രീറ്റിലുള്ള ഡീലി പ്ലാസായിലാണ് പ്രതിഷേധയോഗം ചേരുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യയില്‍ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട ഉത്തരവാദിത്വം ഓരോരുത്തരിലും നിക്ഷിപ്തമാണെന്നും, എല്ലാവരും ഈ യോഗത്തില്‍ വന്ന് പങ്കെടുക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സ്ഥലം: DEALEY PLAZA, 400 MAIN STREET, DALLAS, TX-75201

thumbnail_IMG_3470

Print Friendly, PDF & Email

Related posts

Leave a Comment