കര്‍ണാടക: രാജി പുന:പരിശോധിക്കുമെന്ന് വിമത എംഎല്‍എമാര്‍; അഞ്ച് എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയിലേക്ക്

anii_2ബംഗളരു: സ്പീക്കര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജിവെച്ച അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയിലേക്ക്. സുധാകര്‍, റോഷ്ന്‍ ബെയ്ഗ്, എംടിബി നാഗരാജ്, മുനിരത്‌ന, ആനന്ദ് സിങ് എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇതോടെ കോടതിയിലെത്തിയ വിമത എംഎല്‍എമാരുടെ എണ്ണം 15 ആയി.

അതേസമയം രാജി പുന:പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എയും മന്ത്രിയുമായിരുന്ന എം.ടി.ബി നാഗരാജ് പ്രതികരിച്ചു. ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് രാജി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞത്.

കെ.സുധാകര്‍ റാവുമായി സംസാരിച്ച ശേഷം താന്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസിനുവേണ്ടി പതിറ്റാണ്ടുകള്‍ ചെലവഴിച്ചിട്ടുണ്ടെന്നും ശിവകുമാറുമായിട്ടുള്ള കൂടിക്കാഴ്ചക്ക് ശേഷം എം.ടി.ബി.നാഗരാജ് പറഞ്ഞു. നാഗരാജിനൊപ്പം രാജിവെച്ച മറ്റൊരു വിമത എംഎല്‍എയാണ് സുധാകര്‍ റാവു.

40 വര്‍ഷത്തോളമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഞങ്ങള്‍ ഒരുമിച്ച് തന്നെ മരിക്കുമെന്ന് ഡി.കെ.ശിവകുമാര്‍ പ്രതികരിച്ചു. എല്ലാ കുടുംബത്തിനും ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടാകും. എല്ലാം മറന്ന് നാം മുന്നോട്ട് പോകണം. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് നാഗരാജ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment