മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ സണ്‍‌ഡേ സ്കൂള്‍ മത്സരങ്ങള്‍ ഓ‌ക്‌ലഹോമയില്‍ – ആഗസ്റ്റ് 3 ന്

downloadഒക്‌ലഹോമ: നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയന്‍ സണ്‍‌ഡേ സ്കൂള്‍ മത്സരങ്ങള്‍ ആഗസ്റ്റ് 3 ന് ഒക്‌ലഹോമയില്‍വെച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. യൂക്കോണ്‍ ഐ പി സി ഹെബ്രോണ്‍ ചര്‍ച്ചില്‍ ഒക്‌ലഹോമ മാര്‍ത്തോമാ ചര്‍ച്ച് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. രാവിലെ 9.30ന് മത്സരങ്ങള്‍ ആരംഭിക്കും.

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 4ാം ഗ്രേഡ് വരെയുള്ളവര്‍ക്ക് ഗാന മത്സരവും, അഞ്ച് മുതല്‍ 12 വരെയുള്ളവര്‍ക്ക് ഗാനാലാപനം, പ്രസംഗ മത്സരം, ബൈബിള്‍ ക്വിസ് മത്സരങ്ങളുമാണ് ഉണ്ടായിരിക്കുക.

ഡാളസ് സെന്റ് പോള്‍സ്, സെഹിയോന്‍, കരോള്‍ട്ടന്‍, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ക്രോസ്‌വേ മാര്‍ത്തോമാ ചര്‍ച്ച്, ഓസ്റ്റിന്‍, കാന്‍സസ്, ഒക്‌ലഹോമ തുടങ്ങിയ ഇടവകകളിലെ സണ്‍‌ഡേ സ്കൂള്‍ കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്. മത്സരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതാത് ഇടവക വികാരിമാരില്‍ നിന്നോ, സണ്‍‌ഡേ സ്കൂള്‍ മേലധികാരികളില്‍ നിന്നോ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Newsimg1_21571860

Print Friendly, PDF & Email

Related News

Leave a Comment